ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; കാർ ഡിവെെഡറിൽ ഇടിച്ച് പൂർണമായും കത്തി നശിച്ചു

0
336

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇന്ന് രാവിലെ ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. താരം സഞ്ചരിച്ച കാർ ഡിവെെഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു. ഹമ്മദ്‌പൂർ ത്സാലിന് സമീപം റൂർക്കിലെ ന‌‌ർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്.

ഋഷഭ് പന്തിനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്. ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here