ഫോണെടുക്കുന്നില്ല; ഏറ്റവും വലിയ ബിഗ് ടിക്കറ്റ് സമ്മാന വിജയിയായ ഇന്ത്യക്കാരനെ ബന്ധപ്പെടാനാകാതെ അധികൃതര്‍

0
305

ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചിട്ടും ആ വിവരം അറിയാതെ പോകുന്ന അവസ്ഥയെ ഭാഗ്യമെന്നാണോ ഭാഗ്യക്കേടെന്നാണോ വിളിക്കേണ്ടത്? അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 66 കോടി നേടിയ ഖാദര്‍ ഹുസൈന്റെ അവസ്ഥയാണ് മേല്‍പ്പറഞ്ഞത്. കേട്ടാല്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ഈ വാര്‍ത്ത പറയാന്‍ പക്ഷേ എത്ര ശ്രമിച്ചിട്ടും ഈ ഭാഗ്യശാലി ഫോണെടുക്കുന്നില്ലെന്നാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ പറയുന്നത്.

നമ്പര്‍ 246-ന്റെ 206975 എന്ന ടിക്കറ്റാണ് ഖാദര്‍ ഹുസൈന് ഭാഗ്യം കൊണ്ടുവന്നത്. 35 മില്യണ്‍ ദിര്‍ഹമാണ് സമ്മാനം. ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമാണിത്.

വാര്‍ത്ത പറയാന്‍ നിരവധി തവണ ഹുസൈനെ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ഷോയുടെ അവതാരകനായ റിച്ചാര്‍ഡ് പറയുന്നു. ഹുസൈന്‍ 2 ടിക്കറ്റുകള്‍ വാങ്ങിയിരുന്നെന്നും രണ്ടെണ്ണം വാങ്ങിയപ്പോള്‍ സൗജന്യമായി കിട്ടിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here