കാസർകോട്: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അനധികൃത ലഹരി വിൽപനയ്ക്കെതിരെ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. വ്യാജവാറ്റ് ഉൾപ്പെടെ വ്യാജ മദ്യനിർമാണം, കടത്ത്, സൂക്ഷിപ്പ്, വിൽപന, മയക്കു മരുന്നുകളുടെയും, മറ്റു ലഹരി വസ്തുക്കളുടെയും കടത്ത്, സൂക്ഷിപ്പ്, വിൽപന എന്നിവ വ്യാപകമാകുന്നതിനു സാധ്യതയുള്ളതിനാൽ ജനുവരി 3 വരെയാണ് സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് നടത്തുന്നത്.
കാസർകോട്, ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫിസുകളിൽ സ്ട്രൈക്കിങ് ഫോഴ്സുകളും അതിർത്തി മേഖലകളിൽ ബോർഡർ പട്രോൾ യൂണിറ്റും, കാസർകോട് എക്സൈസ് ഡിവിഷൻ ഓഫിസിൽ ജില്ലാ കൺട്രോൾ റൂമും പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ എക്സൈസ് വകുപ്പിനെ അറിയിക്കാം. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾ രഹസ്യമായി സൂക്ഷിച്ച് നടപടി സ്വീകരിക്കുമെന്ന് കാസർകോട് ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു
ഫോൺനമ്പറുകൾ
ജില്ലാ കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ – 155358, 04994 256728, സ്ട്രൈക്കിങ് ഫോഴ്സ് കാസർകോട് – 04994 255332, സ്ട്രൈക്കിങ് ഫോഴ്സ് ഹോസ്ദുർഗ് – 04672 204125, എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് – 04994 257060, എക്സൈസ് സർക്കിൾ ഓഫിസ് കാസർകോട് – 04994 255332, ഹോസ്ദുർഗ് – 04672 204125, വെള്ളരിക്കുണ്ട് – 04672 245100, റേഞ്ച് ഓഫിസ് നീലേശ്വരം – 04672 283174, റേഞ്ച് ഓഫിസ് ഹോസ്ദുർഗ്– 04672 204533, കാസർകോട് – 04994 257541, കുമ്പള- 04998 213837, ബന്തടുക്ക- 04994 205364, ബദിയടുക്ക- 04998 293500.