അര്‍ജന്‍റീന ഫ്രാന്‍സ് ലോകകപ്പ് വീണ്ടും നടത്തണം; രണ്ടുലക്ഷം പേര്‍ ഒപ്പുവച്ച ഭീമ ഹര്‍ജി

0
440

പാരീസ്: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും 2014 ഫൈനലിസ്റ്റുകളായ അർജന്റീനയും തമ്മിലുള്ള വാശിയേറിയ മത്സരമാണ് നടന്നത്.  എക്‌സ്‌ട്രാ ടൈമിനുശേഷം സ്‌കോറുകൾ 3-3ന് സമനിലയിലായപ്പോൾ പെനാൽറ്റിയിൽ അർജന്റീന 4-2ന് ഫ്രാൻസിനെ തോൽപിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷം അര്‍ജന്‍റീന കിരീടം നേടി.

എന്നാല്‍ അർജന്റീന  ഫ്രാൻസ് ഫൈനല്‍ മത്സരത്തിന് ശേഷം വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചില റഫറിയിംഗ് തീരുമാനങ്ങളിൽ ഫ്രഞ്ച് ആരാധകര്‍ അസന്തുഷ്ടരായിരുന്നു. ഇപ്പോള്‍ ഇതാ ചില ഫ്രഞ്ച് ആരാധകര്‍ ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്താന്‍ ആവശ്യപ്പെട്ട് ഭീമന്‍ ഹര്‍ജി നൽകാന്‍ ഒരുങ്ങുകയാണ്. ഏകദേശം 200,000 പേർ ഇതിനകം ഒപ്പിട്ടു കഴിഞ്ഞു. ഇത് വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയാണ്.

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ വേൾഡ് കപ്പ് 2022 ഫൈനൽ വീണ്ടും നടത്താന്‍ ‘ഫ്രാൻസ് 4 എവർ’ ന്‍റെ നേതൃത്വത്തില്‍ ഒരു നിവേദനം ആരംഭിച്ചിരിക്കുന്നത്. “ഈ മത്സരം ഒരിക്കലും പെനാൽറ്റിയിലേക്ക് പോകില്ലായിരുന്നു. മാത്രമല്ല, അർജന്റീനയുടെ രണ്ടാം ഗോളിന് കൈലിയൻ എംബാപ്പെയെ ഫൗൾ ചെയ്യുകയും ചെയ്തു” എന്നും ഹർജിയിൽ പറയുന്നു.

എക്സ്ട്രാ ടൈമിൽ അർജന്റീനയെ മുന്നലെത്തിച്ച ​ഗോൾ നേടിയതും അർജന്റൈൻ നായകൻ തന്നെയായിരുന്നു. ഫ്രാൻസ് ​ഗോൾ കീപ്പർ ഹ്യൂ​ഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലിൽ നിന്ന് ലഭിച്ച പന്ത് മെസി ​ഗോൾ വര കടത്തുകയായിരുന്നു. താരം ഓഫ്സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാർ പരിശോധനയിൽ അല്ലെന്ന് വ്യക്തമായിരുന്നു.

പക്ഷേ, ഈ ​ഗോളിനെ ചൊല്ലി വിവാദം ഉയർന്നു. ലിയോണൽ മെസിയുടെ ആ ​ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. അർജന്റീന നായകൻ ​ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോൾ തന്നെ കുറച്ച് അർജന്റീന താരങ്ങൾ സൈഡ് ലൈൻ ക‌ടന്ന് ​ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഗോൾ നേടുമ്പോൾ മൈതാനത്ത് അധികമായി ഒരാൾ ഉണ്ടായിരുന്നുവെന്ന് ഒരു ഗോൾ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാൽ ആ ഗോൾ അനുവദിക്കരുതെന്നുള്ള ഫിഫ നിയമമാണ് മെസിയുടെ ​ഗോളിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.

ഫ്രഞ്ച് മാധ്യമങ്ങൾ ഉൾപ്പെടെ ഈ വിഷയത്തിന് വലിയ വാർത്താ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ മത്സരം നിയന്ത്രിച്ച  പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക് ഈ വിഷയത്തിൽ മറുടി പറഞ്ഞിരിക്കുകയാണ്. ചോദ്യം ഉയർന്നതോടെ മൊബൈൽ എടുത്ത ഷിമന്‍ മാഴ്സിനിയാക്ക് എംബാപ്പെ നേടിയ ഒരു ​ഗോളിന്റെ വീഡിയോ ആണ് കാണിച്ചത്. ഫ്രഞ്ചുകാർ എന്തുകൊണ്ട ഈ ചിത്രം പരാമർശിക്കുന്നില്ല എന്ന അദ്ദേഹം ചോദിച്ചു. എംബാപ്പെ ഒരു ഗോൾ നേടുമ്പോൾ ഏഴ് ഫ്രഞ്ച് താരങ്ങൾ മൈതാനത്തുണ്ടെന്ന് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എംബാപ്പെ എക്സ്ട്രാ ടൈമിൽ പെനാൽറ്റിയിലൂടെ ​ഗോൾ നേടുമ്പോഴാണ് ഏഴോളം ഫ്രഞ്ച് താരങ്ങൾ അധികമായി മൈതാനത്തുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here