രാജ്യത്തെ 100 അതിസമ്പന്നരെ പ്രഖ്യാപിച്ച് ഫോബ്സ്; ഒന്നാമന്‍ അദാനി; മലയാളികളില്‍ മുന്നില്‍ യൂസഫലി; കേരളത്തില്‍ നിന്ന് അഞ്ചുപേര്‍

0
254

രാജ്യത്തെ 100 അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്സ്. ആദ്യ നൂറു സ്ഥാനങ്ങളില്‍ അഞ്ച് മലയാളികള്‍ ഇടംപിടിച്ചു. 1,211,460.11 കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ഫോബ്സിന്റെ പട്ടികയില്‍ അദാനി ഒന്നാമതെത്തുന്നത് ആദ്യമാണ്. രണ്ടാം സ്ഥാനത്ത് 710,723.26 കോടി രൂപയുടെ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണുള്ളത്.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഡിമാര്‍ട്ടിന്റെ ഉടമ രാധാകൃഷ്ണന്‍ ധമാനി 222,908.66 കോടി രൂപയാണ് ധമാനിയുടെ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്.സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാലെയാണ് പട്ടികയിലെ നാലാമന്‍. 173,642.62 കോടി രൂപയാണ് ആസ്തി. അഞ്ചാം സ്ഥാനത്തുള്ളത് 172,834.97 കോടി രൂപയുടെ ആസ്തിയുള്ള എച്ച്സിഎല്‍ ടെക്നോളജീസ് എമിരറ്റസ് ചെയര്‍മാന്‍ ശിവ് നാടാറിനാണ്.

പട്ടികയിലെ മലയാളികളിലെ മുന്നില്‍ യൂസഫലിയാണ്. 43,612.56 കോടി രൂപ ആസ്തിയുള്ള യൂസഫലി പട്ടികയില്‍ മുപ്പത്തി അഞ്ചാം സ്ഥാനത്താണ്. 100 വരെയുള്ള പട്ടികയില്‍ നാല്‍പ്പത്തഞ്ചാം സ്ഥാനത്തുള്ള മൂത്തൂറ്റ് കുടുംബം ആണ് 32,709.42 കോടി രൂപയാണ് ഇവരുടെ ആസ്തി. 54-ാം സ്ഥാനത്ത് 29,075.04 കോടി രൂപയുമായി ബൈജു രവീന്ദ്രന്‍& ദിവ്യ ഗോകുല്‍നാഥും 69-ാം സ്ഥാനത്ത് 25,036.84 കോടി രൂപയുടെ ആസ്ഥിയുമായി ജോയി ആലുക്കാസും 71-ാം സ്ഥാനത്ത് ക്രിസ് ഗോപാലകൃഷ്ണന്‍ 24,633.02 കോടി രൂപയുടെ ആസ്ഥിയുമായി ഇടം നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here