Thursday, January 23, 2025
Home Kerala കേരളത്തിന് മികച്ച നേട്ടം; രാജ്യത്തെ മാതൃമരണ നിരക്കിൽ ഏറ്റവും താഴെ

കേരളത്തിന് മികച്ച നേട്ടം; രാജ്യത്തെ മാതൃമരണ നിരക്കിൽ ഏറ്റവും താഴെ

0
224

ഡല്‍ഹി: രാജ്യത്തെ മാതൃമരണ റിപ്പോര്‍ട്ടില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം.മാതൃമരണ നിരക്ക് ഒന്നിൽ താഴെയുള്ള (0.9 ) ഏക സംസ്ഥാനമാണ് കേരളം. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.2018- 2019 കാലത്ത് കേരളത്തിലെ മാതൃമരണ നിരക്ക് ഒരു ലക്ഷത്തിൽ മരണം 19 ആയി കുറക്കാനായി.

പ്രാദേശിക തലത്തിൽ അസമിലാണ് ഏറ്റവും ഉയർന്ന മാതൃമരണം ഉള്ളത്. പ്രസവത്തിന് ശേഷം 195 അമ്മമാരാണ് മരിച്ചത്. കേരളം ഒഴികെ 100ല്‍ താഴെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്ര (33), തെലങ്കാന (43), ആന്ധ്രാപ്രദേശ് (45), ഗുജറാത്ത് (57) . കേരളത്തിൽ 2016– 18ൽ മാതൃമരണനിരക്ക്‌ 43 ആയിരുന്നു. 2015–17ൽ 42, 2014–16ൽ 46 എന്നിങ്ങനെയായിരുന്നു നിരക്ക്‌.

2030 ആകുമ്പോഴേക്കും മരണ നിരക്ക് ലക്ഷത്തിൽ 70 ആയി കുറയ്ക്കുക എന്നതാണ് യുഎൻ സുസ്ഥിര വികസന ലക്ഷ്യം. ഈ എട്ട് സംസ്ഥാനങ്ങൾ ലക്ഷ്യം കൈവരിച്ചതായി ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഉയർന്ന എംഎംആർ ഉള്ള മറ്റ്സംസ്ഥാനങ്ങൾ മധ്യപ്രദേശ് (173), ഉത്തർപ്രദേശ് (167), ഛത്തീസ്ഗഡ് (137), ഒഡീഷ (119), ബിഹാർ (118), രാജസ്ഥാൻ (113), ഹരിയാന (110), പഞ്ചാബ് (105), പശ്ചിമ ബംഗാൾ (105) എന്നിവയാണ്.ഒരുലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ എത്ര അമ്മമാർ മരിക്കുന്നു എന്നതനുസരിച്ചാണ് മാതൃമരണ അനുപാതം കണക്കാകുന്നത്.

പതിനഞ്ചിനും 49-നും ഇടയിൽ പ്രായമുള്ള അമ്മമാരെയാണ് സർവേയുടെ ഭാഗമാകുന്നത്. പ്രസവസമയത്തെ രക്തസ്രാവമാണ് മാതൃമരണങ്ങളുടെ പ്രധാനകാരണം. കൂടാതെ ഗർഭധാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയും രക്തസമ്മർദം, അണുബാധ, ഹൃദയാഘാതം തുടങ്ങിയവയും മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here