വിനോദസഞ്ചാരികൾ കൂടുതൽ പണം ചെലവഴിക്കുന്ന നഗരങ്ങളിൽ ഒന്നാം സ്ഥാനം ദുബൈക്ക്

0
236

വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസി(ഡബ്ല്യു.ടി.ടി.സി)ലിന്റെ ഈ വർഷത്തെ സിറ്റീസ് ഇക്കണോമിക് ഇംപാക്റ്റ് റിപ്പോർട്ടിൽ ദുബൈ ഒന്നാമത്. അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന നഗരം എന്ന സ്ഥാനമാണ് ദുബൈ സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷം മാത്രം ഇതുവരെ 29.4 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈ നഗരത്തിൽ ചെലവഴിച്ചിരിക്കുന്നത്.

ജി.സി.സിയിലെ തന്നെ മറ്റൊരു പ്രധാന നഗരവും ഖത്തർ തലസ്ഥാനവുമായ ദോഹയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. 16.8 ബില്യൺ ഡോളറാണ് ഖത്തർ ഈ വർഷം ഈ വിഭാഗത്തിൽ നേടിയത്. മൂന്നാം സ്ഥാനം നേടിയ ലണ്ടൻ നഗരത്തിൽ വിനോദസഞ്ചാരികൾ 16.1 ബില്യൺ ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്.

കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളെല്ലാം എടുത്തു കളഞ്ഞതോടെയാണ് ഗൾഫ് നഗരങ്ങൾ അന്താരാഷ്ട്ര വിനോദസഞ്ചാരികളെക്കൊണ്ട് സജീവമായത്. ദുബൈയിൽ നടന്ന എക്‌സ്‌പോയും ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളും ഈ നേട്ടങ്ങൾക്ക് പ്രധാന കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here