ഒന്‍പത് സുഹൃത്തുക്കളോടൊപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് ഒരു കിലോ സ്വര്‍ണം സമ്മാനം

0
203

അബുദാബി: ഡിസംബര്‍ മാസത്തിലുടനീളം ഓരോ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ, ഉറപ്പുള്ള സമ്മാനമായ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാന്‍ ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. ഈ മാസം നടന്ന രണ്ടാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ ഈ സ്വര്‍ണ സമ്മാനം സ്വന്തമാക്കിയിരിക്കുന്നത് അബുദാബിയില്‍ പ്രവാസിയായ രാജു പെഡ്ഢിരാജുവാണ്.

2018ല്‍ യുഎഇയില്‍ എത്തിയ രാജു, ഇപ്പോള്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. തന്റെ ഒന്‍പത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഈ മാസം മാത്രം ഇവര്‍ ഏഴ് ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ എടുത്തിട്ടുണ്ട്. ഏതെങ്കിലും ഒന്നിലൂടെ തങ്ങള്‍ക്ക് വിജയം കൈവരുമെന്ന പ്രതീക്ഷയോടെയാണ് സംഘത്തിന്റെ ഭാഗ്യ പരീക്ഷണം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 16ന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ രാജുവിനെ തേടിയെത്തി. സ്വര്‍ണ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ വിളിച്ച ബിഗ് ടിക്കറ്റ് പ്രതിനിധിയോട് ഏറെ സന്തോഷത്തോടെ രാജു പ്രതികരിച്ചു. നാട്ടിലുള്ള ഒരു ചെറിയ ബിസിനസ് സംരംഭത്തില്‍ പണം നിക്ഷേപിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്.
Driver Splits Big Ticket Weekly Gold Electronic Draw Prize with 9 Colleagues

ഇപ്പോഴത്തെ സമ്മാനത്താല്‍ പ്രചോദിതനായ രാജു, ഇനിയും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരുമെന്ന് തന്നെ ഉറപ്പിച്ചു പറയുന്നു. എന്നെങ്കിലും ഒരിക്കല്‍ തനിക്കും സുഹൃത്തുക്കള്‍ക്കും ഗ്രാന്റ് പ്രൈസ് സ്വന്തമാക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. തന്റെ വിജയ കഥ ബിഗ് ടിക്കറ്റിന്റെ മറ്റ് ഉപഭോക്താക്കള്‍ക്ക് കൂടി പ്രചോദനമാവുമെന്നും രാജു കരുതുന്നു. വിജയത്തിലേക്കുള്ള അവസരം ഒരിക്കലും നഷ്ടമാവാതിരിക്കാന്‍ ഭാഗ്യ പരീക്ഷണം തുടര്‍ന്നു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറയുന്നു.

ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്ക് എന്റര്‍ ചെയ്യപ്പെടും. എല്ലാ ആഴ്ചയിലും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രമൊഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 2023 ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് 3.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. മില്യനയറായി കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള സുവര്‍ണാവസരമാണിത്. ഡിസംബര്‍ 31 വരെ ടിക്കറ്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റായ  www.bigticket.ae വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റ് വാങ്ങാവുന്നതാണ്.

ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക.
Driver Splits Big Ticket Weekly Gold Electronic Draw Prize with 9 Colleagues

ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിക്കുന്ന ഡിസംബര്‍ മാസത്തിലെ ഇ-നറുക്കെടുപ്പ് തീയതികള്‍

പ്രൊമോഷന്‍ 1 – ഡിസംബര്‍ 1-8, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 9 (വെള്ളി)

പ്രൊമോഷന്‍ 2 – ഡിസംബര്‍ 9 – 15, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 16 (വെള്ളി)

പ്രൊമോഷന്‍ 3- ഡിസംബര്‍ 16-22, നറുക്കെടുപ്പ് തീയതി ഡിസംബര്‍ 23 (വെള്ളി)

പ്രൊമോഷന്‍ 4 – ഡിസംബര്‍ 23-31, നറുക്കെടുപ്പ് തീയതി ജനുവരി ഒന്ന് (ഞായര്‍).

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here