ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്ന് കേട്ടിട്ടല്ലേ ഉള്ളു, ഇതാ കണ്ടോ എന്ന് മെസി! പുത്തൻ ചിത്രങ്ങൾ പുറത്ത്

0
386

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്‍റീന നായകൻ ലയണൽ മെസി എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു കിരീട നേട്ടത്തിന് ശേഷമുള്ള ആഘോഷ പ്രകടനം. 2014 ൽ കയ്യെത്തും ദൂരെ നഷ്ടമായ ലോകകിരീടത്തിന് മുന്നിൽ തൊടാനാഗ്രഹിച്ച് നിൽക്കുന്ന മെസി, എട്ട് വർഷത്തിനിപ്പുറം ആ കനക കിരീടം സ്വന്തമാക്കിയ ശേഷം താഴെ വച്ചിട്ടില്ല എന്ന് സാരം. കിരീട നേട്ടത്തിന്‍റെ മൂന്നാം നാൾ സ്വന്തം കിടക്കയിൽ ഉറങ്ങുമ്പോളും ഉണ്ണുമ്പോഴും പോലും കിരീടം ഒപ്പം വച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങളാണ് താരം തന്നെ ഇപ്പോൾ പങ്കുവച്ചത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ അഭിനന്ദ കമന്റുകൾ നിറയുകയാണ്. കാത്തിരുന്ന് കിട്ടിയ സുവർണ കിരീടം താഴെ വയ്ക്കാൻ പോലും മനസ് വരുന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

 

ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്റീന ലോക കിരീടത്തിൽ മുത്തമിട്ടത്. ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here