‘ദൃശ്യം 2’ വിജയക്കുതിപ്പ് തുടരുന്നു, ചിത്രം ഇന്ത്യയില്‍ ഇതുവരെ നേടിയത്

0
261

മോഹൻലാല്‍ നായകനായ ചിത്രം ‘ദൃശ്യം 2’ ബോളിവുഡില്‍ റീമേക്ക് ചെയ്‍ത് എത്തിയപ്പോഴും വൻ ഹിറ്റ്.  മോഹൻലാലിന്റെ നായക കഥാപാത്രം ഹിന്ദിയില്‍ അവതരിപ്പിക്കുന്ന അജയ് ദേവ്ഗണ്‍ ആണ്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യൻ വിപണിയിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വലിയ പ്രതീക്ഷകളാണ് ബോളിവുഡിന് നല്‍കുന്നത്.

‘ദൃശ്യം 2’ എന്ന ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രമായി 17 ദിവസത്തിനുള്ളില്‍ 186.76 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘വിജയ് സാല്‍ഗോൻകറായി’ ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍ അഭിനയിക്കുമ്പോള്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തിയിരിക്കുന്നു. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റാകുമെന്ന പ്രതീക്ഷയോടെ എത്തിയ ‘ദൃശ്യം 2’വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.

അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്.

അജയ് ദേവ്‍ഗണ്‍ നായകനായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘താങ്ക് ഗോഡാ’ണ്. ഫാന്റസി കോമഡി ചിത്രമായിരുന്നു ‘താങ്ക് ഗോഡ്’. അജയ് ദേവ്‍ഗണ്‍ ചിത്രം ഇന്ദ്ര കുമാറാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here