മക്ക, മദീന നഗരങ്ങളെ ലോകോത്തര വ്യാപാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നു

0
240

മക്ക, മദീന നഗരങ്ങളെ ലോകോത്തര സാമ്പത്തിക വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് ധാരണയായി. ഇസ്ലാമിക നാഗരികതയിൽ ആഗോള സാമ്പത്തിക കേന്ദ്രങ്ങളാക്കി ഇരു നഗരങ്ങളെയും വികസിപ്പിക്കുയാണ് ലക്ഷ്യം. മക്ക, മദീന ചേംബറുകളും ഇസ്ലാമിക് ചേംബറും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇസ്ലാമിക ലോകത്തെ സാമ്പത്തിക ബിസിനസ് പ്രവർത്തനങ്ങളുടെ ആകർഷണ കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. മക്ക, മദീന ചേംബർ ഓഫ് കൊമേഴ്സുകളും ഇസ്ലാമിക് ചേംബർ ഇൻഡസ്ട്രീ ആന്റ് അഗ്രികൾച്ചർ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിനുള്ള പങ്കാളിത്ത കരാറിൽ മൂന്ന് ചേംബറുകളും നാളെ ഒപ്പ് വെക്കും. വാണിജ്യ മന്ത്രി മാജിദ് അൽഖസബിയുടെയും ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുക.

പുണ്യ നഗരങ്ങളായ മക്കയുടെയും മദീനയുടെയും വികസനത്തിൽ നിക്ഷേപം നടത്തുവാനും വ്യാപാര പ്രവർത്തനങ്ങൾക്കുള്ള ആകർഷണ കേന്ദ്രമായി മാറ്റുവാനും കരാർ ലക്ഷ്യമിടുന്നതായി എം.സി.സി.ഐ ഡയരക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല സാലിഹ് കമൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here