ബെംഗളൂരു: റോഡ് നിർമാണത്തിനായി പ്രമുഖ സൂഫി വര്യനായിരുന്ന ഹസ്‌റത്ത് സയ്യിദ് മുഹമ്മദ് ഷാഹ് ഖാദിരിയുടെ മഖ്ബറ നീക്കംചെയ്തു. ഹുബ്ലിയിൽ സ്ഥിതിചെയ്തിരുന്ന ദർഗ പൊളിക്കുകയും അവിടെ മടക്കംചെയ്ത ഷാഹ് ഖാദിരിയുടെ മൃതദേഹാവശിഷ്ടങ്ങൾ സമീപത്തെ മറ്റൊരിടത്തേക്ക് നീക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളുടെയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രഥിപക്ഷകക്ഷികളുടെയും മുസ്ലിം സംഘടനകളുടെയും എതിർപ്പ് വകവയ്ക്കാതെയാണ് സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ദർഗനീക്കംചെയ്തത്. കർണാടക ഹൈക്കോടതിയുടെ ഉത്തരവിന്റെ മറവിൽ കഴിഞ്ഞദിവസം കനത്ത സുരക്ഷാസന്നാഹത്തോടെയാണ് സർക്കാർ നടപടി.
അതേസമയം, സൂഫിയുടെ മൃതദേഹത്തിന് കാര്യമായ കേടുപാടു പറ്റിയിരുന്നില്ലെന്നും തലയിൽ നിന്ന് മുടിപോലും കൊഴിഞ്ഞിരുന്നില്ലെന്നും മൃതദേഹം അടക്കംചെയ്ത ദൃക്‌സാക്ഷികൾ പറയുന്നു.