മാസ്‌ക് നിര്‍ബന്ധം, തിയറ്ററുകളില്‍ നിയന്ത്രണം; അതിര്‍ത്തികളിലെ പരിശോധനയില്‍ തീരുമാനം ഉടന്‍; കൊവിഡിന്റെ മൂന്നാംവരവിനെ പ്രതിരോധിക്കാന്‍ കര്‍ണാടക

0
381

വീണ്ടുമൊരു കോവിഡ് തരംഗം കര്‍ണാടകയില്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. അടുത്ത ദിവസങ്ങളില്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരണ മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കി. പനി ലക്ഷണമുള്ളവരും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും നിര്‍ബന്ധമായും പരിശോധന നടത്തണം. ഓഡിറ്റോറിയങ്ങള്‍, തിയറ്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള അടഞ്ഞ സ്ഥലങ്ങളില്‍ എന്നിവിടങ്ങളില്‍ മാസ്‌ക് കര്‍ശനമായി ഉപയോഗിക്കണം.

വിദേശങ്ങളില്‍ നിന്ന് വരുന്നവരില്‍ രണ്ടുപേര്‍ക്ക് വീണ്ടും പരിശോധന തുടരുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലും എയര്‍കണ്ടീഷന്‍ ചെയ്ത മുറികളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. കൂടാതെ, കര്‍ണാടക പനി, ശ്വാസകോശ സംബന്ധമായ കേസുകളില്‍ നിര്‍ബന്ധിത പരിശോധന ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രോഗ വര്‍ദ്ധനവ് ഉണ്ടായാല്‍ അതിര്‍ത്തികളില്‍ പരിശോധനകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും അദേഹം പറഞ്ഞു. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും.

അതേസമയം, ചൈന, ബ്രസീല്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍നിന്ന് കോവിഡ് ദക്ഷിണേഷ്യയിലേക്ക് വ്യാപിക്കുകയാണ്. 20-35 ദിവസത്തിനുള്ളിലാണ് വൈറസ് ഇന്ത്യയിലെത്തിയത്. അതിനാല്‍ നാം ജാഗരൂകരായിരിക്കണമെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ആഗോള തലത്തില്‍ 81.2% കേസുകളും 10 രാജ്യങ്ങളുടെ സംഭാവനയാണ്. ജപ്പാനാണ് ഇതിന് മുന്‍പന്തിയിലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here