ഡിസംബർ 24 വൈറ്റ്ഗാർഡ് ഡേ: മുസ്ലിം യൂത്ത് ലീഗ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ ശുചീകരിക്കും

0
203

കാസർകോട്: ഡിസംബർ 24 വൈറ്റ്ഗാർഡ് ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ ശുചീകരിക്കും. ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദു റഹ്‌മാൻ നിർവ്വഹിക്കും. കാസർകോട് മണ്ഡലത്തിൽ ചെങ്കള പി.എച്ച്.സിയും ഉദുമ മണ്ഡലത്തിൽ കളനാട് പി.എച്ച്.സിയും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജില്ലാ ആശുപത്രിയും തൃക്കരിപ്പൂർ മണ്ഡലത്തിൽ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയും വൈറ്റ്ഗാർഡ് ദിനത്തിന്റെ ഭാഗമായി ശുചീകരിക്കും. വൈറ്റ്ഗാർഡ് ഡേ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here