ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീല്‍ബേയില്‍ മൃതദേഹം

0
236

ലണ്ടന്‍: വിമാനത്തിന്റെ വീല്‍ബേയില്‍ മനുഷ്യന്റെ മൃതദേഹം കണ്ടെത്തി. ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍നിന്ന് ബ്രിട്ടനിലേക്ക് പറന്നെത്തിയ വിമാനത്തിന്റെ വീല്‍ബേയിലാണ് കറുത്തവര്‍ഗക്കാരനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

ഡിസംബര്‍ അഞ്ചാം തീയതി ഗാംബിയയുടെ തലസ്ഥാനമായ ബാംജുലില്‍നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട ടി.യു.ഐ. എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് സംഭവം.

വിമാനത്തിന്റെ വീല്‍ബേയ്ക്കുള്ളില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്നും യു.കെയിലെ സസെക്‌സ് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചതായി ഗാംബിയന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

രേഖകളില്ലാത്തതിനാല്‍ മരിച്ചയാളുടെ പേര്, പൗരത്വം, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും അജ്ഞാതമാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഗാംബിയന്‍ പൗരനാണോ അല്ലയോ ഇനി ഗാംബിയ വഴി മറ്റൊരിടത്തേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നയാളാണോയെന്നും വ്യക്തമല്ല.

മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടികള്‍ ബ്രിട്ടീഷ് പോലീസും ഗാംബിയന്‍ അധികൃതരും സംയുക്തമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here