ക്രിസ്റ്റ്യാനോ തൊട്ട് വിന്‍സന്റ് അബൂബക്കര്‍ വരെ; അല്‍- നസര്‍ ചില്ലറ ടീമല്ല

0
186

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയതോടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സൗദി ക്ലബ് അല്‍- നസര്‍. 200 മില്യണ്‍ യൂറോ പ്രതിവര്‍ഷ സാലറിയില്‍ ക്രിസ്റ്റ്യാനോ‌‌യെ കളത്തിലെത്തിച്ച ക്ലബ് അത്ര നിസ്സാരക്കാരല്ല. നിരവധി മികച്ച താരങ്ങളെ കൊണ്ട് സമ്പന്നമായ നസര്‍ ഏഷ്യയിലെ തന്നെ മികച്ച ക്ലബുകളിലൊന്നാണ്.

ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെതിരെ അട്ടിമറി ഗോള്‍ നേടിയ കാമറൂണ്‍ താരം വിന്‍സന്റ് അബൂബക്കര്‍ അല്‍ നസറിനായാണ് ബൂട്ട്കെട്ടുന്നത്. ലോകകപ്പിലെ മുന്നേറ്റത്തിലൂടെ കയ്യടി നേടിയ താരമാണ് വിന്‍സന്റ്.  കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ഒസ്‌പിന, സ്‌പാനിഷ് പ്രതിരോധ താരം അ‌ല്‍വാരോ ഗോണ്‍സലസ്, അര്‍ജന്റീന മധ്യനിര താരം പിറ്റി മാര്‍‌ട്ടിനെസ്, ബ്രസീല്‍ താരം ലൂയിസ് ഗുസ്‌താവോ, മുന്‍ ബെന്‍ഫിക്ക താരം ടാലി‌സ്‌ക തുടങ്ങി വമ്പന്‍മാരും ക്രിസ്റ്റ്യാനോക്കൊപ്പം ടീമിലുണ്ട്.

2025 ജൂണ്‍ വരെയാണ് 37 കാരനായ ക്രിസ്റ്റ്യാനോയുടെ കരാര്‍ കാലാവധി. താരത്തിന്റെ വരവ് ക്ലബിനു മാത്രമല്ല ലീഗിനും രാജ്യത്തിനും വലിയ പ്രചോദനമാകുമെന്ന് ക്ലബ് ട്വീറ്റ് ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here