സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കാൻ ആഹ്വാനവുമായി സി.പി.എം

0
206

തിരുവനന്തപുരം: സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യുറോ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് ശരിയായ പാഠം ഉള്‍ക്കൊണ്ട് സംസ്ഥാനതലങ്ങളില്‍ ബി.ജെ.പിക്കെതിരായ എല്ലാ ശക്തികളെയും കൂട്ടിയോജിപ്പിച്ച് ഫലപ്രദമായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷപാര്‍ടികള്‍ പദ്ധതികള്‍ തയാറാക്കണം.

ഗുജറാത്തില്‍ വന്‍വിജയം നേടിയ ബി.ജെ.പി ഹിമാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. മൂന്ന് ദശകമായി ആർ.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് ഗുജറാത്തില്‍ ആഴമേറിയ വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിച്ചുവെന്നതിന് സ്ഥിരീകരണമാണ് ബി.ജെ.പി അവിടെ തുടര്‍ച്ചയായ ഏഴാം തവണയും നേടിയ വിജയം. ഹിന്ദു ദേശീയ വികാരം ഉയര്‍ത്തിക്കാട്ടിയും ‘ഗുജറാത്തി അഭിമാനത്തെ’ക്കുറിച്ചുള്ള നാട്യങ്ങള്‍ പ്രചരിപ്പിച്ചുമാണ് വിലക്കയറ്റം, തൊഴിലില്ലായ്‌മ, പരിതാപകരമായ പൊതുജനാരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങള്‍ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ മറികടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here