കാസർകോട് ടാറ്റാ കോവിഡ് ആശുപത്രി പൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

0
175

കാസർകോട് ടാറ്റാ കോവിഡ് ആശുപത്രി പൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. യൂത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി. പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി സംഗമം ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ ചട്ടഞ്ചാലിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആശുപത്രി അടച്ചു പൂട്ടുന്നതിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂത്ത് ലീഗിന്‍റെ തീരുമാനം.

128 കണ്ടെയ്‌നറുകളിലായി 551 കിടക്കകളാണ് ടാറ്റ ആശുപത്രിയിലൊരുക്കിയത്. ഡോക്ടർമാർ ഉൾപ്പെടെ 191 ജീവനക്കാരെയും നിയമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here