കാസർകോട്ടെ കാണാതായ യുവതി പോയത് പാട്ട് ആപ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം; ഇരുവരും പൊലീസിൽ ഹാജരായി

0
287

കാഞ്ഞങ്ങാട്: സമൂഹ മാധ്യമത്തിൽ പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഭർതൃമതി കോടതിയുടെ പടിയിറങ്ങി. പള്ളിക്കര സ്വദേശിനിയായ പ്രവാസിയുടെ ഭാര്യയാണ് വയനാട് സ്വദേശിയായ ഫിറോസിനൊപ്പം പോയത്. ഭർതൃവീട്ടിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസ്സുള്ള രണ്ട് മക്കൾക്കൊപ്പം കാണാതായത്.

യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ യുവതിയും മക്കളും വയനാട്ടിൽ ഫിറോസിനൊപ്പമുള്ളതായി മനസ്സിലായി. പൊലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടികൾക്കൊപ്പം ഇരുവരും കഴിഞ്ഞ ദിവസം വൈകീട്ട് ബേക്കൽ പൊലീസിൽ ഹാജരായി.

പുലർച്ച വയനാട്ടിൽനിന്ന് കാറുമായി വന്ന് ഫിറോസ് യുവതിയെയും മക്കളെയും കൂട്ടി സ്ഥലം വിടുകയായിരുന്നു. രണ്ടു മാസം മുമ്പാണ് ഇരുവരും പാട്ടുപാടുന്ന ആപ് വഴി പരിചയപ്പെട്ടത്. അഞ്ച് വയസും നാലു മാസവും പ്രായമുള്ള കുട്ടികളും ഭാര്യയും ഫിറോസിനുണ്ട്.

ഇവർ വയനാട്ടിൽ വാടക ക്വാർട്ടേഴ്സിലാണ് താമസം. വിവരമറിഞ്ഞ് യുവതിയുടെ ഭർത്താവ് വിദേശത്തുനിന്ന് നാട്ടിലെത്തി ബേക്കൽ സ്‌റ്റേഷനിലെത്തിയിരുന്നു. യുവതിയുടെ ബന്ധുക്കളും സ്റ്റേഷനിലെത്തി. കാസർകോട് കോടതിയിൽ ഹാജരാക്കിയ യുവതി കോടതിയിൽ നിന്നും ഫിറോസിനൊപ്പം പോയി. രണ്ടു മക്കളെ പിതാവിനൊപ്പം വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here