കാർ നിർത്തി പോയിന്റ് ബ്ലാങ്കിൽ മൂർഖന് നേരെ വെടിവെച്ചു, യുവാവിന് സംഭവിച്ചത് -വീഡിയോ

0
442

റിവോൾവർ ഉപയോ​ഗിച്ച് മൂർഖൻ പാമ്പിനെ വെടിവെക്കാൻ ശ്രമിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു. കാറിൽ സഞ്ചരിക്കുന്നതിനിടെ ഇയാൾ വാഹനം നിർത്തി പാമ്പിനെ രണ്ടുതവണ നിറയൊഴിക്കുന്നതാണ് വീഡിയോയിൽ. എന്നാൽ, ഇയാളുടെ വെടിയേൽക്കാതെ രക്ഷപ്പെട്ട പാമ്പ് ഇയാളെ ആക്രമിക്കാൻ ഓടിയെത്തുന്നതും ഇയാൾ ഭയന്ന് കാറുമായി വേ​ഗത്തിൽ പോകുന്നതും ദൃശ്യങ്ങളിൽ  കാണാം. ആദ്യം വെടിവെയ്ക്കുമ്പോൾ പാമ്പ് പത്തിവിടർത്തി നോക്കുന്നു. രണ്ടാമത് വെടിവെക്കുമ്പോഴും ലക്ഷ്യം തെറ്റി. അപകടം മനസ്സിലാക്കിയ മൂർഖൻ ഉടൻ തന്നെ വെടിവെച്ചയാളെ ആക്രമിക്കാൻ കുതിച്ചു. എന്നാൽ ഇയാൾ വേ​ഗത്തിൽ കാറോടിച്ച് മാറിയതിനാൽ രക്ഷപ്പെട്ടു.  ലക്ഷക്കണക്കിന് ആളുകളാണ്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. മൂർഖനോട് പോരാടുമ്പോൾ തോക്ക് പോരെന്ന് പലരും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here