കാന്തപുരത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചും സൗഖ്യം നേര്‍ന്നും മുഖ്യമന്ത്രി; കൂടിക്കാഴ്ച സന്തോഷകരമെന്ന് അബൂബക്കര്‍ മുസ്ലിയാര്‍

0
202

ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മര്‍കസില്‍ എത്തിയാണ് കാന്തപുരവുമായി അദേഹം കൂടിക്കാഴ്ച്ച നടത്തിയത്. കോഴിക്കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിശേഷങ്ങള്‍ പങ്കുവെക്കാനും സുഖവിവരങ്ങള്‍ അറിയാനുമായി മുഖ്യമന്ത്രി കാന്തപുരം ഉസ്താദിനെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

സുഖവിവരങ്ങള്‍ അന്വേഷിച്ച മുഖ്യമന്ത്രി സൗഖ്യം നേരുകയും കൂടുതല്‍ കാലം സേവനം ചെയ്യാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ കൂടെയുണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മദ്റസാ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍ സന്നിഹിതരായിരുന്നു. വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവും കാന്തപുരത്തെ സന്ദര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് എ പി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കുവെച്ച കുറിപ്പ്

മുഖ്യമന്ത്രി  പിണറായി വിജയനുമായി ഇന്ന് കാലത്ത് നടന്ന കൂടിക്കാഴ്ച സന്തോഷകരമായിരുന്നു. പ്രതീക്ഷാ നിര്‍ഭരമായ അദ്ദേഹത്തിന്റെ സംസാരം ഏറെ ഉന്മേഷം നല്‍കി. ജില്ലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ഇടവേളയില്‍ വിശേഷങ്ങള്‍ പങ്കുവെക്കാനും സുഖവിവരങ്ങള്‍ അറിയാനുമാണ് അദ്ദേഹം വന്നത്. അല്‍പകാലമായി തുടര്‍ച്ചയായി വിശേഷങ്ങള്‍ അന്വേഷിക്കുകയും സൗഖ്യം നേരുകയും ചെയ്യാറുണ്ട്. തിരക്കുകള്‍ക്കിടയിലും ക്ഷേമമറിയുന്നതിനും സന്ദര്‍ശിക്കുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here