സമസ്ത അനുയായികൾക്കിടയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന് പരാതി; ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ കേസ്

0
224

മലപ്പുറം: സി.ഐ.സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ കേസ്. സമസ്തക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. സമസ്തയുടെ പരാതിയിൽ ഹക്കീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. വ്യാജപ്രചാരണങ്ങളിലൂടെ സമസ്ത അനുയായികൾക്കിടയിൽ കലാപത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.

സോഷ്യൽ മീഡിയയിൽ ഉമ്മർകോയ എന്ന പ്രൊഫൈലിൽ എഴുതുന്ന ആളാണ് കേസിൽ ഒന്നാം പ്രതി. 16.07.2022 മുതൽ ഒന്നാം പ്രതി സമസ്തയുടെ ഔദ്യോഗിക പതാകയും മുൻ ജനറൽ സെക്രട്ടറിയുടെ ചിത്രവും ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ച് ഫേസ്ബുക്കിലൂടെ സംഘടനയെയും നേതാക്കളെയും പണ്ഡിതൻമാരെയും പറ്റി സമസ്തയുടെ പേരിൽ തെറ്റായതും വ്യാജമായതുമായ വാർത്തകൾ നൽകുകയും രണ്ടാം പ്രതിയായ ഹക്കീം ഫൈസി അതിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. മൂന്ന് മുതൽ 12 വരെയുള്ള പ്രതികൾ ഒന്നാം പ്രതിയുടെ പോസ്റ്റിന് ലൈക്കടിച്ചും ഷെയർ ചെയ്തും അനുയായികൾക്കിടയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും എഫ്.ഐ.ഐആറിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here