വിവാഹ വേദിയില്‍ വധൂവരന്മാരുടെ റൊമാന്‍റിക് ഡാന്‍സ്; എന്നാല്‍ പിന്നീട് സംഭവിച്ചത്…

0
485

വിവാഹദിനം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഒരു സ്വപ്ന ദിവസമായിരിക്കാം. മാസങ്ങളുടെയും മറ്റും പ്ലാനിങ് ആകാം ആ ദിനത്തിലെ ഓരോ നിമിഷവും. എന്നാല്‍ വിവാഹ ദിനത്തില്‍ നടക്കുന്ന പല അപ്രതീക്ഷിതമായ സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവാഹത്തിനിടെ  കൂട്ടത്തല്ലുണ്ടാകുന്ന സംഭവങ്ങള്‍ വരെ നാം കണ്ടതാണ്. വ്യത്യസ്തമായ വെഡ്ഡിംഗ് ഫോട്ടോഷൂട്ടൊക്കെയാണ് ഇപ്പോഴത്തെ വിവാഹ ചടങ്ങുകളിലെ ട്രെന്‍ഡ്.  ഇവിടെ ഇതാ ഒരു വിവാഹ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാഹദിവസത്തിലെ മനോഹരമായ നിമിഷങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. വിവാഹ വേദിയില്‍ വച്ച് വരന്‍ വധുവിന്‍റെ കൈകള്‍ പ്രണയപൂര്‍വ്വം പിടിക്കുന്നതും വീഡിയോയില്‍ കാണാം. നൃത്തം ചെയ്യുന്നതിനായി വരന്‍ വധുവിനെ കറക്കുകയാണ്. പെട്ടെന്നാണ് അപ്രതീക്ഷിതമായ സംഭവം നടക്കുന്നത്.

വരന്‍ നൃത്തത്തിനിടയില്‍ വധുവിനെ ചേര്‍ത്തുപിടിക്കുമ്പോള്‍ അവരുടെ ബാലന്‍സ് തെറ്റുകയും വധു തറയിലേയ്ക്ക് മറിഞ്ഞുവീഴുകയും ചെയ്യുന്നു. ഇതിനിടിയില്‍ വീഴാന്‍ തുടങ്ങുന്ന വരന്‍റെ കാലുകള്‍ വധുവിന്‍റെ വസ്ത്രത്തിലുടക്കുന്നതും  വീഡിയോയില്‍ കാണാം. തികച്ചും സങ്കടകരവും എന്നാന്‍ അറിയാതെ ചിരിച്ചു പോകുന്ന ഒരു കാഴ്ചയാണിത്. വിവാഹ വീഡിയോ പകര്‍ത്തുന്നതിനിടയില്‍ ഇതും ഉള്‍പ്പെടുകയായിരുന്നു ഇവര്‍. ജയ്പ്പൂര്‍ പ്രീവെഡ്ഡിങ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടെ ആണ്  ഈ വീഡിയോ പ്രചരിക്കുന്നത്.

12.6  മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ഒരു മില്യണിലധികം ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്. ഇതാണ് ശരിക്കും ‘ഫോള്‍ ഇന്‍ ലവ്’ എന്നാണ് പലരും കമന്‍റ് ചെയ്തത്. ചിലര്‍ക്ക് ഈ വീഡിയോ കണ്ട് ചിരി സഹിക്കാന്‍ പറ്റിയില്ല എന്ന് പറയുമ്പോള്‍, മറ്റ് ചിലര്‍ സങ്കടത്തിന്‍റെ ഈമോജിയാണ് പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here