ഒടുവിൽ വീട്ടുകാരെ കാണാനെത്തി ജാസ‍്‍മിൻ; കമന്റുകളുമായി ബിഗ് ബോസ് താരങ്ങളും ആരാധകരും

0
179

ജീവിതത്തിലെ ഒട്ടനവധി പ്രതിസന്ധികളോട് പടപൊരുതിക്കൊണ്ട് ഈ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ജാസ്‍മിന്‍ മൂസ. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാർത്ഥിയായി എത്തിയതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. മികച്ച ജിം ട്രെയിനറായ ജാസ്‍മിന്‍ മൂസ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോന്ന അപൂർവ്വം താരങ്ങളിലൊരാള്‍ കൂടിയാണ്. സോഷ്യൽ മീഡിയയിൽ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള താരം പ്രേക്ഷകർക്ക് എറ്റവും സന്തോഷം നിറഞ്ഞ വാർത്തയുമയാണ് എത്തിയിരിക്കുന്നത്.

അവസാനം ഞാന്‍ എന്റെ കുടുംബവുമായി കൂടിക്കാഴ്‍ച നടത്തി എന്ന് പറഞ്ഞുകൊണ്ട് ആണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. സ്‌നേഹം അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ദൈവം അനുഗ്രഹിക്കും. ഞങ്ങള്‍ കാണാന്‍ ആഗ്രഹിച്ചത് എന്നൊക്കെ പറഞ്ഞ് ആരാധകരും സെലിബ്രിറ്റി സുഹൃത്തുക്കളും എത്തുമ്പോള്‍ കമന്റുകളിലെ ചോദ്യങ്ങള്‍ക്ക് ജാസ്‍മിൻ മറുപടിയും പറയുന്നുണ്ട്.

ഡെയ്‌സി, ആര്യ, ഫുക്രു, റിയാസ് സലിം, ശീതള്‍ ശ്യാം, ഡിംപല്‍ ഭാല്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് എഴുതിയിരിയ്ക്കുന്നത്.

ബിഗ് ബോസ് ഹൗസില്‍ വച്ച് ഒരിക്കല്‍ അപര്‍ണ മള്‍ബറി, ഈ ഷോ കഴിഞ്ഞാല്‍ വീട്ടിലേക്ക് പോകുമോ, വീട്ടുകാരോട് ശത്രുതയുണ്ടോ എന്ന് ജാസ്‍മിനോട് ചോദിച്ചിരുന്നു. വീട്ടിലേക്ക് ഞാന്‍ ഒരിക്കലും തിരിച്ച് പോകില്ല, അവരോട് എനിക്ക് ശത്രുതയില്ല, പക്ഷെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് അന്ന് ജാസ്‍മിന്‍ പറഞ്ഞിരുന്നത്. തനിക്ക് വീട്ടുകാരോട് വെറുപ്പ് തോന്നിയതിനെ കുറിച്ചും വീട് വിട്ട് ഇറങ്ങിയതിനെ കുറിച്ചും ബിഗ് ബോസ് ഷോയില്‍ ജാസ്‍മിന്‍ പറഞ്ഞിരുന്നു. തന്നെ രണ്ട് വിവാഹം കഴിപ്പിച്ച് അയച്ച വീട്ടുകാര്‍, ആ വീട്ടില്‍ തനിക്ക്  കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും പിന്തുണച്ചില്ലെന്നും സ്വന്തം വീട്ടില്‍ നിന്നും മാനസിക പീഡനങ്ങള്‍ നേരിട്ട് തുടങ്ങിയപ്പോഴാണ് വീട് വിട്ട് ഇറങ്ങിയത് എന്നായിരുന്നു ജാസ്‍മിൻ ഷോയിൽ തുറന്ന് പറഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here