ബിഗ് ടിക്കറ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍; നേടിയത് 66 കോടി രൂപ

0
989

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 246-ാമത് സീരീസ് തത്സമയ നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ഖാദര്‍ ഹസ്സൈന്‍ ഗ്രാന്‍ഡ് പ്രൈസായ 3 കോടി ദിര്‍ഹം (66 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി. ഷാര്‍ജയില്‍ താമസിക്കുന്ന ഇദ്ദേഹം ഈ വിജയത്തിലൂടെ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസ് വിജയിയായി മാറിയിരിക്കുകയാണ്. വംബര്‍ ആറിന് വാങ്ങിയ 206975 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ഖാദറിനെ ഫോണ്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല. ഈ വലിയ വിജയം അദ്ദേഹത്തെ അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ശ്രമം തുടരും.

047913 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ തോമസ് ഒള്ളൂക്കാരനാണ് 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കിയത്. ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് 3.5 കോടി ദിര്‍ഹത്തിന്റെ സമ്മാനമാണ്. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹവും മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതവും അടുത്ത നറുക്കെടുപ്പില്‍ ലഭിക്കും. ബിഗ് ടിക്കറ്റിന്റെ കഴിഞ്ഞ നറുക്കെടുപ്പിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക.

മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ പ്രഭ്ജീത് സിങ് ആണ്. ഇദ്ദേഹം വാങ്ങിയ 210236 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 308808 എന്ന ടിക്കറ്റ് നമ്പരിലൂടെ യുഎഇ സ്വദേശിയായ സഈദ് ഖാമിസ് ഹമദ് സഈദ് അല്‍ജെന്‍ബെല്‍ ആണ് നാലാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലൂടെ ഇന്ത്യയില്‍ നിന്നുള്ള നിഷ മുഹമ്മദ് ബിഹാസ് റേഞ്ച് റോവര്‍ സീരിസ് ഏഴ് കാര്‍ സ്വന്തമാക്കി. 007616 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here