ഇനി ബേക്കലിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ്; അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

0
197

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് പത്ത് ദിവസം നീളുന്ന ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.

ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ഹെലികോപ്റ്റര്‍ യാത്ര, ഫ്‌ലോട്ടിങ് ബ്രിഡ്ജ്, റോബോട്ടിക് ഷോ, ചെടികളുടെ പ്രദര്‍ശനം, വ്യത്യസ്തമാര്‍ന്ന രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകള്‍, നിരവധി പ്രദര്‍ശന, വില്‍പ്പന സ്റ്റാളുകള്‍ തുടങ്ങിയവ ഫെസ്റ്റിൽ കാണാം. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും സാംസ്‌കാരിക പരിപാടികളുമെല്ലാം സന്ദര്‍ശകര്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. 200ലധികം സ്റ്റാളുകള്‍ ഉണ്ടാകും.

സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ റോബോട്ടിക് ഷോയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പുഷ്പപ്രദര്‍ശനവും ഉദ്ഘാടനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here