ചരിത്രം ആവർത്തിക്കാൻ അർജന്റീന; ആരാധകരെ കാത്തിരിക്കുന്നത് ഹൈ വോള്‍‍ട്ടേജ് ത്രില്ലര്‍‍

0
211

ബ്രസീലില്‍‍ നടന്ന 2014 ലെ ലോകകപ്പ്. സെമിയില്‍‍ അര്‍‍ജന്റീനയും നെതര്‍‍ലാന്‍‍ഡ്സും നേര്‍‍ക്കുനേര്‍‍. നിശ്ചിത സമയത്തും, എക്സ്ട്ര ടൈമിലും ഇരു ടീമുകളും ഗോള്‍‍ നേടാതിരുന്നതോടെ മല്‍‍സരം ഷൂട്ടൗട്ടിലേക്ക്. ഒടുക്കം ഡച്ചുകാരുടെ നെഞ്ച് തകര്‍‍ത്ത് രണ്ടിനെതിരെ നാല് ഗോളുകള്‍‍ക്ക് അര്‍‍ജന്റീനയുടെ വിജയം.

2018 ലെ റഷ്യന്‍‍ ലോകകപ്പിന് യോഗ്യത നേടാതിരുന്ന നെതര്‍‍ലന്‍‍ഡ്സിന് ഖത്തറിലെക്കെത്താന്‍‍ നീണ്ട എട്ട് വര്‍‍ഷങ്ങള്‍‍ കാത്തിരിക്കേണ്ടി വന്നു.  ഗ്രൂപ്പ് ഘട്ടത്തില്‍‍ രണ്ട് ജയവും ഒരു സമനിലയും നേടിയ ഒറഞ്ച് പട പ്രീ ക്വാര്‍‍ട്ടറില്‍‍ യു.എസ്.എ യെ പരാജയപ്പെടുത്തി ക്വാര്‍‍ട്ടറിലേക്ക്.

നോക്കൗട്ടില്‍‍ ഏറ്റുമുട്ടേണ്ടത് അര്‍‍ജന്റീനയോടാണ്. മുന്‍‍പ് അഞ്ച് തവണ ലോകകപ്പില്‍‍ മുഖാമുഖം വന്നപ്പോഴും‍ ഇരു ടീമുകള്‍‍ക്കും രണ്ട് ജയവും രണ്ട് തോല്‍‍വിയും ഒരു സമനിലയുമാണുള്ളത്.

ഇത്തവണ കാര്യങ്ങള്‍‍ എളുപ്പമാകില്ല. ഇരുവരെയും കാത്തിരിക്കുന്നത് കടുത്ത പോരാട്ടം തന്നെയാകും. 2014 ലെ സെമിയിലെ തോല്‍‍വിക്ക് പകരം വീട്ടാന്‍‍ നെതര്‍‍ലാന്‍‍ഡ്സ് ഇറങ്ങുമ്പോള്‍‍ കരുതി തന്നെ ഇറങ്ങെണ്ടിവരും അര്‍‍ജന്റീനക്ക്

LEAVE A REPLY

Please enter your comment!
Please enter your name here