ഐഫോണ്‍ ആരാധകര്‍ക്ക് ദു:ഖ വാര്‍ത്ത; ആ പദ്ധതി അവസാനിപ്പിച്ച് ആപ്പിള്‍.!

0
232

ദില്ലി: 2024-ൽ ആപ്പിള്‍ ഐഫോണ്‍ എസ്ഇ നാലാം പതിപ്പ് പുറത്തിറക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സാധാരണ തങ്ങള്‍ പുറത്തിറക്കുന്ന ഫോണിന്‍റെ വിവരങ്ങള്‍ ആപ്പിള്‍ പുറത്ത് വിടാറില്ലെങ്കിലും. കമ്പനിയുടെ അകത്ത് നിന്നും വളരെ വിശ്വാസയോഗ്യമായ ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്ന സൈറ്റുകള്‍ തന്നെയാണ് ഐഫോണ്‍ എസ്ഇ 4 ന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

അതേ സമയം ഏറ്റവും പുതിയ റൂമറുകള്‍ സൂചിപ്പിക്കുന്നത് ആപ്പിൾ പുതിയ ഫോണിന്റെ ലോഞ്ച് മാറ്റിവച്ചെന്നാണ്. വിപണിയിൽ വിലകുറഞ്ഞ ഐഫോണ്‍ എന്ന ആശയമാണ് ഐഫോണ്‍ എസ്ഇ, അഥ ഐഫോണ്‍ സ്പെഷ്യല്‍ എഡിഷന്‍. എന്നാല്‍ ഈ ആശയം പൂർണ്ണമായും ആപ്പിള്‍ ഉപേക്ഷിച്ചേക്കുമെന്നാണ്  പ്രശസ്ത അനലിസ്റ്റ് മിംഗ് ചി കുവോ കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ് സീരിസില്‍  പറയുന്നത്.

ഈ വർഷം മാർച്ചിലാണ് ആപ്പിൾ ഐഫോൺ എസ്ഇ 3 ഔദ്യോഗികമായി എത്തിയത്. ഐഫോൺ എസ്ഇ 3 എ15 ബയോണിക്, 5 ജി എന്നിവയാൽ പ്രവർത്തിക്കുന്നു, മികച്ച ബാറ്ററി ലൈഫ്, സ്മാർട്ട് എച്ച്ഡിആർ 4, ​​ഫോട്ടോഗ്രാഫിക് സ്റ്റൈലുകൾ, ഡീപ് ഫ്യൂഷൻ തുടങ്ങിയ നൂതന ഫീച്ചറുകളുള്ള ഒരു പുതിയ ക്യാമറ സംവിധാനത്തോടെയാണ് ഇത് എത്തിയത്.

നേരത്തെ വന്ന വാര്‍ത്തകള്‍ക്ക് വിരുദ്ധമായി, ആപ്പിൾ ഐഫോണ്‍ എസ്ഇ3ക്ക് ഒരു പിന്‍ഗാമി ഉണ്ടാകില്ലെന്നാണ് വെളിപ്പെടുത്തല്‍. “2024 ഐഫോണ്‍ എസ്ഇയുടെ വൻതോതിലുള്ള ഉൽപ്പാദന പദ്ധതി ആപ്പിൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുമെന്നാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. മിഡ്-ടു-ലോ-എൻഡ് ഐഫോണുകളുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാത്ത വില്‍പ്പന തന്നെയാണ് ഇതിന് കാരണം,  പ്രശസ്ത അനലിസ്റ്റ് മിംഗ് ചി കുവോ ട്വിറ്ററില്‍ പറഞ്ഞു.

എസ്ഇ 4ല്‍ പ്രതീക്ഷിച്ചിരുന്ന ഫുൾ സ്‌ക്രീൻ ഡിസൈന് വേണ്ടിവരുന്ന ഉയർന്ന ചിലവ്. വിൽപ്പന വിലയിൽ വർദ്ധനവിന് കാരണമാകുമെന്ന് കുവോ സൂചിപ്പിച്ചു. അതിനാല്‍ ഈ ഫോണ്‍ ഇറക്കിയാലുള്ള വരുമാനം ആപ്പിളിന് തുച്ഛമായിരിക്കും. അനാവശ്യമായ പുതിയ ഉൽപ്പന്ന വികസന ചെലവുകൾ കുറയ്ക്കുന്നത് 2023-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വെല്ലുവിളികൾ ഉള്ളതിനാല്‍ ആപ്പിള്‍ തീരുമാനിച്ചതോടെയാണ് എസ്ഇയുടെ പുതിയ പതിപ്പ് ആപ്പിള്‍ ഉപേക്ഷിച്ചത് എന്നാണ് വിവരം.

2022-ൽ ആപ്പിൾ ഐഫോൺ എസ്ഇ 3 ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 43,900 രൂപ പ്രാരംഭ വിലയിലാണ് സ്മാർട്ട്‌ഫോണിന്റെ വരവ്. ഐഫോൺ എസ്ഇ 3 5G നെറ്റ്‌വർക്കുകൾക്കുള്ള പിന്തുണയോടെയാണ് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here