Thursday, January 23, 2025
Home Kerala ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം, അന്വേഷണം നടത്തുമെന്ന് ഡിജിപി

ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം, അന്വേഷണം നടത്തുമെന്ന് ഡിജിപി

0
201

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സ്ഥിരീകരണം ലഭിച്ചാൽ ഇക്കാര്യം അറിയിക്കാമെന്നും അനിൽകാന്ത് പറഞ്ഞു. ലഹരിക്കെതിരായ നടപടികളുമായി പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ മുന്നോട്ട് പോവുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നു. കുട്ടികളെ ക്യാരിയർമാരാക്കുന്നതടക്കം ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അനിൽ കാന്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here