നാടു കടത്തിയ പ്രതി; ‌കൈയിൽ എംഡിഎംഎ, റംഷീദിനെ വളഞ്ഞിട്ട് പിടിച്ച് പൊലീസ്

0
173

കാസർകോട്∙ കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ. കാപ്പ ചുമത്തി നാടുകടത്തിയ അമ്പലത്തറ ബി.റംഷീദാണ് പടന്നക്കാട് ദേശീയപാതയിൽവച്ച് പിടിയിലായത്. അമ്പലത്തറ സ്വദേശി ടി.എം. സുബൈറും ഒപ്പമുണ്ടായിരുന്നു. പടന്നക്കാട് ദേശീയപാതയിൽ വച്ച് റംഷീദിനെ പൊലീസ് വളഞ്ഞിട്ടു പിടിക്കുകയായിരുന്നു.

വാഹന പരിശോധന നടത്തുകയായിരുന്ന ഹോസ്ദുർഗ് എസ്ഐ സതീശനും സംഘവുമാണ് 1.880 ഗ്രാം എംഡിഎംഎയുമായി കാറിൽവന്ന ഇവരെ പിടികൂടി അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ദേശീയപാതയിലൂടെ കടന്നുപോയ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളെ തടഞ്ഞിട്ടാണ് റംഷീദ് സഞ്ചരിച്ച വാഹനം മേൽപ്പാലത്തിൽ കുടുക്കിയത്.

റംഷീദ് കാസർകോട്ടേക്കു വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ഹോസ്ദുർഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, അടിപിടി, മയക്കുമരുന്ന് കടത്ത് അടക്കം അഞ്ചിലധികം കേസിൽ പ്രതിയായ റംഷീദിനെ കണ്ണൂർ റേഞ്ച് ഡിഐജി കാസർകോട് ജില്ലയിൽനിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കാസർകോട് ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നു റംഷീദിനെ വിലക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here