ഉപ്പളയില്‍ രണ്ടുവയസുകാരന്‍ കക്കൂസ് കുഴിയില്‍ വീണ് മരിച്ചു

0
498

ഉപ്പള: ഉപ്പളയില്‍ രണ്ടുവയസുകാരന്‍ കക്കൂസ് കുഴിയില്‍ വീണ് മരിച്ചു. ഉപ്പള ഡോക്ടര്‍ ഹോസ്പിറ്റലിന് സമീപത്തെ അബ്ദുല്‍സമദിന്റെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ സഹദാദ് (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ പിറകുവശത്തുള്ള കക്കൂസ് കുഴിയിലാണ് സഹദാദ് വീണത്. കുഴിയുടെ ഒരു ഭാഗത്ത് സ്ലാബ് അടര്‍ന്ന് വീണിരുന്നു. ഇതിനിടയിലൂടെ നടന്നുപോകുമ്പോഴാണ് കുട്ടി കക്കൂസ് കുഴിയില്‍ വീണത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഉടന്‍ തന്നെ സഹദാദിനെ പുറത്തെടുത്ത് ഉപ്പളയിലെ സ്വകാര്യാസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here