5ജി സേവനം കേരളത്തിലും: നാളെമുതൽ കൊച്ചിയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
186

തിരുവനന്തപുരം∙ കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിനു തുടക്കം. കൊച്ചി നഗരത്തിൽ റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുക. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബർ ഒന്നിന് 5ജി സേവനങ്ങൾ ആരംഭിച്ചതു മുതൽ ടെലികോം ഓപ്പറേറ്റർമാർ ഇന്ത്യയിലെ 50 നഗരങ്ങളിൽ കവറേജ് വിപുലീകരിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയ (വിഐ), ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള മറ്റു ടെലികോം ഓപ്പറേറ്റർമാർ അവരുടെ 5ജി സേവനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here