രാജ്യത്തെ ഏറ്റവും പ്രശസ്തരായ വ്യവസായികളിൽ ഒരാളായ രത്തൻ ടാറ്റായുടെ ജന്മദിനമാണ് ഇന്ന്. ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാൾ മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് രത്തൻ ടാറ്റ. അദ്ദേഹത്തിന്റെ 85-ാം ജന്മദിനത്തോടനുബന്ധിച്ച് ടാറ്റായുടെ കൈവശമുള്ള ഏറ്റവും വിലപിടിപ്പുള്ള അഞ്ച് ആസ്തികൾ എന്തൊക്കെയാണെന്ന് അറിയാം
1. ഫെരാരി കാലിഫോർണിയ കാർ
രത്തൻ ടാറ്റയ്ക്ക് നിരവധി ആഡംബര കാറുകൾ ഉണ്ടെങ്കിലും തന്റെ ഫെരാരി കാലിഫോർണിയയെ അദ്ദേഹം വളരെ സ്പെഷ്യൽ ആയി തന്നെ കണക്കാക്കുന്നു. കാലിഫോർണിയ ലൈനപ്പിലെ ഏറ്റവും മികച്ച മോഡലാണ് ഫെരാരി കാലിഫോർണിയ. കാലിഫോർണിയ ടോപ്പ് മോഡലിന്റെ വില 3.13 കോടി രൂപയാണ്.
2. ഡാസള്‍ട്ട് ഫാല്‍കണ്‍ 2000 പ്രൈവറ്റ് ജെറ്റ്
ഡാസള്‍ട്ട് ഫാല്‍കണ്‍ 2000 പ്രൈവറ്റ് ജെറ്റ്ന്റെ ഉടമയാണ് രത്തൻ ടാറ്റ. എന്നാൽ ഒരു ആഡംബര സ്വകാര്യ ജെറ്റ് സ്വന്തമായുള്ള സമ്പന്നരിൽ നിന്ന് വ്യത്യസ്തമായി, രത്തൻ ടാറ്റ സ്വന്തം പ്രൈവറ്റ് ജെറ്റ് പ്രവർത്തിപ്പിക്കാൻ സാധിക്കും. അംബാനിയുടെ ബോയിംഗ് ബിസിനസ് ജെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡാസള്‍ട്ട് ഫാല്‍കണ്‍ ഇരട്ട എഞ്ചിൻ വഹിക്കുന്നു, ഉയർന്ന വൈദഗ്ധ്യമുള്ള ഫ്രഞ്ച് വിദഗ്ധരുടെ ഒരു ടീമാണ് ഇത് നിർമ്മിച്ചത്.
3. മുംബൈ കടൽത്തീരത്തെ ബംഗ്ലാവ്
രത്തൻ ടാറ്റയുടെ മുംബൈയിലെ വസതി ഒരു കലാസൃഷ്ടിയാണ്, അറബിക്കടലിന്റെ അതിമനോഹരമായ ദൃശ്യം പ്രദാനം ചെയ്യുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏഴ് നിലകളും 15,000 ചതുരശ്ര അടി വിസ്തീർണവുമുള്ള ബംഗ്ലാവിൽ മുകളിലത്തെ നിലയിൽ ഒരു ഇൻഫിനിറ്റി പൂളും ഉൾപ്പെടുന്നു. ഈ വീട്ടിൽ മറ്റൊരു നീന്തൽക്കുളം, ഒരു സൺ ഡെക്ക്, ഒരു തിയേറ്റർ, 10 കറുകൾക്കായുള്ള പാർക്കിംഗ് എന്നിവ ഉൾപ്പെടുന്നു.
4. മസെരാട്ടി ക്വാട്രോപോർട്ടെ
ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടിയുടെ മികച്ച പതിപ്പുകളിൽ ഒന്നാണ് മസെരാട്ടി ക്വാട്രോപോർട്ടെ ഏതൊരു വാഹന പ്രേമികൾക്കും അനുയോജ്യമായ വാഹനമാണ് സ്പോർട്ടി സെഡാൻ. ഈ പതിപ്പുകൾക്ക് 1.14 കോടി മുതൽ 2.20 കോടി രൂപ വരെയാണ് വില.
5. ലാൻഡ് റോവർ ഫ്രീലാൻഡർ
ബ്രിട്ടീഷ് മട്ടി നാഷണൽ കാർ നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവറിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമ്മാണ കമ്പനിയാണ് ലാൻഡ് റോവർ. 2008 മുതൽ ഇന്ത്യയിലെ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലാണ് ലാൻഡ് റോവർ. എന്നാൽ ഇതിനു മുൻപ് തന്നെ ലാൻഡ് റോവർ ഫ്രീലാൻഡർ രത്തൻ ടാറ്റ സ്വന്തമാക്കിയിട്ടുണ്ട്.