അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 2900 വർഗീയ സംഘർഷ കേസുകൾ: സർക്കാർ

0
151

ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 2900 വർഗീയ സംഘർഷ കേസുകളാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് 2017 മുതൽ 2021 വരെയായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ബുധനാഴ്ച രാജ്യസഭയെ അറിയിച്ചത്. 2021ൽ 378 വർഗീയ സംഘർഷ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ രേഖകൾ ഉദ്ധരിച്ച് റായ് പറഞ്ഞു. 2020-857, 2019-438, 2018- 512, 2017-723 എന്നിങ്ങനെയാണ് കേസുകളുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ആക്രമണത്തിന് പ്രേരണ നൽകുന്ന വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിക്കുന്നത് നിരീക്ഷിക്കാനും അവ ഫലപ്രദമായി നേരിടാനും അവയ്ക്കെതിരെ ഇടപെടാനും ആവശ്യപ്പെട്ട് 2018 ജൂലൈ 4 ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സർക്കാർ കത്തയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2018 ജൂലൈ 23 നും സെപ്റ്റംബർ 25 നും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾക്കും രാജ്യത്ത് ആൾക്കൂട്ട അക്രമ സംഭവങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി റായ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here