തലപ്പാടി– ചെങ്കള റീച്ചിൽ 25 ശതമാനം പണി തീർന്നു

0
205

കാസർകോട്‌: ജില്ലയിൽ ദേശീയപാത വികസനത്തിൽ തലപ്പാടി– ചെങ്കള റീച്ചിൽ 25 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ പ്രവൃത്തിയിൽ നാഴികകല്ലാണിത്‌. 36 .5 കിലോമീറ്റർ ആറുവരി പാതയിൽ പത്തുകിലോമീറ്റർ ടാറിങ് പൂർത്തിയായി.

തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ്‌ ടാറിങ്‌ പൂർത്തിയായത്‌. ഇരുവശത്തുമായി 66 കിലോമീറ്റർ സർവീസ്‌ റോഡിൽ പത്തുകിലോമീറ്ററോളം ടാർ ചെയ്‌തു. 18 കിലോമീറ്ററിൽ പ്രവൃത്തി പുരോഗമിക്കുന്നു. റോഡ്‌ നിർമാണത്തിന്‌ പരമപ്രധാനമാണ്‌ ഓവുചാലും പാർശ്വഭിത്തിയും. ഇരുവശത്തുമായി 78 കിലോമീറ്റർ ഓവുചാലിൽ 34 കിലോമീറ്റർ പൂർത്തിയായി. സ്ലാബ്‌ ഉൾപ്പെടെയാണിത്‌.  സുരക്ഷാഭിത്തി ഇരുവശത്തേക്കുമായി 50 കിലോമീറ്ററാണ്‌. ഇതിൽ 50 ശതമാനവും കഴിഞ്ഞു.

കാസർകോട്‌ മേൽപ്പാലത്തിന്റെ 30 തൂണുകളും പൂർത്തിയാകുന്നു.   മഞ്ചേശ്വരം, പൊസോട്ട്‌, ഉപ്പള, മംഗൽപാടി (കുക്കാർ), ഷിറിയ,  കുമ്പള, മൊഗ്രാൽ, എരിയാൽ എന്നീ എട്ട്‌ പാലങ്ങൾക്കായി 63 തൂണുകൾ നിർമിക്കണം. ഇതിൽ അമ്പതിലധികം പൂർത്തിയായി.

അടിപ്പാതകളിൽ മൊഗ്രാൽ, ബിസി റോഡ് എന്നിവിടങ്ങളിൽ നിർമാണം കഴിഞ്ഞു. കുഞ്ചത്തൂർ, മഞ്ചേശ്വരം, ആരിക്കാടി, കുമ്പള, ചൗക്കി അടിപ്പാതകളുടെ നിർമാണം കഴിയാറായി. ചെങ്കള നായനാർ ആശുപത്രിക്ക്‌ മുന്നിൽ പണി സജീവമായി മുന്നേറുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here