അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ 1.884 കിലോ സ്വർണവുമായി കാസർകോ‍ട് സ്വദേശിനി പിടിയിൽ

0
252

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 19കാരി പൊലീസ് പിടിയിൽ. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണം കടത്താൻ ശ്രമിച്ച കാസർകോ‍ട് സ്വദേശിനി ഷഹലയാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസ് കസ്റ്റഡിയിലായത്. അടിവസ്ത്രത്തുനുള്ളില്‍ വിദ​ഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയിലാണ് സ്വർണം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും പുറത്തെ പൊലീസ് നടപടിയിൽ പെൺകുട്ടി കുടുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here