ഉസ്ബെകിസ്താനിലും ചുമമരുന്ന് ദുരന്തം; ഇന്ത്യൻമരുന്നു കഴിച്ച് 18 കുട്ടികൾ മരിച്ചെന്ന് ആരോപണം

0
197

ന്യൂഡൽഹി: ഇന്ത്യൻനിർമിത ചുമമരുന്ന് കഴിച്ച് വൃക്ക തകരാറിലായി പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദം കെട്ടടങ്ങുംമുമ്പ് ഉസ്ബെകിസ്താനിലും സമാനരീതിയിൽ മരണമെന്ന് ആരോപണം.

ഉത്തർപ്രദേശ് ആസ്ഥാനമായ മരിയോൺ ബയോടെക് നിർമിച്ച ‘ഡോക്-1 മാക്സ്’ എന്ന ചുമസിറപ്പും ഗുളികകളും കഴിച്ച് 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്‌ബെകിസ്താൻ ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഉസ്ബെകിസ്താൻ സർക്കാരിന്റെ പരാതിയിൽ ലോകാരോഗ്യസംഘടന അന്വേഷണം തുടങ്ങി.

പനിക്കും ചുമയ്ക്കും ഡോക്ടർ നിർദേശിച്ച ഡോക്-1 മാക്സ് കഴിച്ച കുട്ടികളെ ശ്വാസകോശസംബന്ധമായ കടുത്ത അസുഖങ്ങളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പരാതി. ഡോക്-1 മാക്സ് സിറപ്പിൽ ഗാംബിയയിലെ മരണങ്ങൾക്ക് കാരണമായ എഥിലീൻ ഗ്ലൈക്കോൾ എന്ന മാരകരാസവസ്തു കലർന്നിട്ടുണ്ടെന്ന് ഉസ്ബെകിസ്താൻ ആരോഗ്യമന്ത്രാലയത്തിന്റെ പ്രാഥമിക ലബോറട്ടറി പഠനങ്ങൾ തെളിയിക്കുന്നു. നിർമാതാക്കളായ മരിയോൺ ബയോടെക് ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here