ഉമ്മവാരിക്കൊടുത്ത സ്നേച്ചോറുണ്ട് പ്രവാസത്തിലേക്ക്; നൊമ്പരമായി മരണത്തിന് മുമ്പുള്ള ഷക്കീറിന്റെ വീഡിയോ

0
325

വടകര: കഴിഞ്ഞദിവസം ദുബായിൽ അന്തരിച്ച മയ്യന്നൂർ താഴെ അങ്ങാടി മുക്കോല ഭാഗം ചെറിയ പറമ്പത്ത് സി.പി. ഷക്കീറി (44)ന് ഉമ്മ ചോറ് വാരിക്കൊടുക്കുന്നതിന്റെ വീഡിയോ നൊമ്പരക്കാഴ്ചയാവുന്നു. ഒരുമാസത്തെ അവധിക്ക് നാട്ടിലെത്തിയ സക്കീർ മൂന്നുദിവസംമുമ്പാണ് ദുബായിലേക്ക് മടങ്ങിയത്.

ഉമ്മ വാരിക്കൊടുത്ത ചോറ് കഴിച്ചാണ് സക്കീർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. വല്യുമ്മ, ഉപ്പയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതിന്റെ വീഡിയോ സക്കീറിന്റെ ഇളയമകൻ ഷഹബാസ് മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് വാട്സാപ്പിലും മറ്റും പങ്കുവെക്കുകയുംചെയ്തിരുന്നു. ബുധനാഴ്ച സക്കീറിന്റെ മരണവാർത്തയ്ക്കുപിന്നാലെ ഒട്ടേറെ ആളുകളാണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ദുബായിലെത്തിയതിന്റെ പിറ്റേദിവസം രാവിലെ സക്കീർ എഴുന്നേൽക്കാൻ വൈകി. തുടർന്ന്, വിളിച്ചുണർത്താൻചെന്ന മൂത്തമകൻ മുഹ്സിനാണ് സക്കീറിനെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ലിഫ്റ്റ് ഓപ്പറേറ്ററായ സക്കീർ മകനൊപ്പമാണ് ദുബായിൽ താമസിച്ചിരുന്നത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.

ഭാര്യ അശീറ മയ്യന്നൂർ. മക്കൾ മുഹമ്മദ്‌ മുഹ്സിൻ (ദുബായ് ), മുഹമ്മദ്‌ ഷഹബാസ്. സഹോദരങ്ങൾ: സി.പി. അബ്ദുൽ നാസർ, സി.പി. അബ്ദുള്ള, സി.പി. സക്കീന, സി.പി. സമീജ. പിതാവ്: അസൈനാർ കരകെട്ടിന്റവിട, മാതാവ്, സി.പി. ആയിഷ.

LEAVE A REPLY

Please enter your comment!
Please enter your name here