റാക്കൂണിന്‍റെ പിടിയില്‍ നിന്ന് മകളെ രക്ഷിക്കുന്ന അമ്മ; വീഡിയോ കണ്ടത് 15 ദശലക്ഷം ആളുകള്‍

0
141

റാക്കൂണ്‍ എന്ന ജിവിയുടെ പിടിയില്‍ നിന്ന് മകളെ രക്ഷിക്കുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇംഗ്ലണ്ടില്‍ ആണ് സംഭവം നടന്നത്. വീടിനു പുറത്തേയ്ക്ക് ഇറങ്ങിയ പെണ്‍കുട്ടിയുടെ കാലില്‍ അപ്രതീക്ഷിതമായി റാക്കൂണ്‍ കടിച്ച് തൂങ്ങുകയായിരുന്നു. കുട്ടി എത്ര ശ്രമിച്ചിട്ടും അത് പിടി വിടുന്നില്ലായിരുന്നു.

ഇതു കണ്ടുകൊണ്ട് വന്ന കുട്ടിയുടെ അമ്മ നിമിഷ നേരം കൊണ്ട് മകളുടെ കാലില്‍ നിന്ന് റാക്കൂണിനെ പിടിച്ചുമാറ്റുകയായിരുന്നു. ഉടനെ അമ്മയുടെ കയ്യില്‍ കടിച്ച് തൂങ്ങുകയായിരുന്നു റാക്കൂണ്‍. അമ്മയുടെ ഒരു കൈയില്‍ മകളെയും മറ്റേ കയ്യില്‍ റാക്കൂണിനെയും വീഡിയോയില്‍ കാണാം. ശേഷം മകളെ വീടിനുള്ളിലേയ്ക്ക് അമ്മ കയറ്റാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ സമയത്തെല്ലാം റാക്കൂണ്‍ അവരുടെ കയ്യില്‍ കടിച്ചു തൂങ്ങി കിടക്കുകയാണ്. മകളെ വീടിനുള്ളില്‍ കയറ്റിയ ശേഷം റാക്കൂണിന്‍റെ പിടിയില്‍ നിന്നും സ്വയം രക്ഷ നേടാനും അവര്‍ ശ്രമിക്കുന്നുണ്ട്. പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ റാക്കൂണിനെ പിടിച്ചു മാറ്റി പുറത്തേയ്ക്ക് എറിയുന്ന ധീരയായ അമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. റാക്കൂണ്‍ അവിടെ നിന്നും രക്ഷപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യം ട്വിറ്ററിലൂടെ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ വര്‍ഷത്തെ അമ്മ എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഏകദേശം  15.8 ദശലക്ഷം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. അമ്മയുടെ ധൈര്യത്തെ പ്രശംസിച്ചു കൊണ്ടാണ് പലരും കമന്‍റുകള്‍ രേഖപ്പെടുത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here