കരാറുകാരില്‍ നിന്ന് 10000 രൂപാ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

0
207

തൊടുപുഴ: ഏലപ്പാറയിൽ കരാറുകാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് ഖാനാണ് പിടിയിലായത്. കമ്മ്യൂണിറ്റി ഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് ബിൽ മാറി നൽകാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിടെയായിരുന്നു അറസ്റ്റ്.

ജനുവരിയില്‍ തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയെങ്കിലും കരാറെടുത്തയാള്‍ക്ക് ബില്‍ മാറി നല്‍കിയില്ല. നാലര ലക്ഷം രൂപയുടെ രണ്ട് ശതമാനം വേണമെന്നായിരുന്നു സെക്രട്ടറിയുടെ ആവശ്യം. ഇതോടെ കരാറെടുത്തയാള്‍ വിജിലിന്‍സിനെ സമീപിക്കുകയായിരുന്നു. മുമ്പും പല തവണ സെക്രട്ടറി പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയുണ്ട്. ഇടുക്കി വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here