മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

0
138

കുമ്പള : മഖ്ദൂമിയ്യ എജ്യുക്കേഷണൽ സെന്റർ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15, 16 തീയതികളിൽ നടക്കും.

സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർവഹിച്ചു. സമ്മേളന പ്രഖ്യാപനം സയ്യിദ് ഫസൽ കോയമ്മ അൽബുഖാരി കുറാ തങ്ങൾ നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പത്തിന കർമപദ്ധതി പ്രഖ്യാപിച്ചു. ഹിഫ്ളുൽ ഖുർആൻ സനദ്ദാനവും ഖുർആൻ റിസർച്ച് സെന്റർ ഉദ്ഘാടനവും നടക്കും.

ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സി. അബ്ദുൽ ഖാദിർ സഖാഫി, മുഹമ്മദ് അലി അഹ്സനി, സയ്യിദ് മുസ്തഫ തങ്ങൾ മുട്ടം, അലങ്കാർ മുഹമ്മദ് ഹാജി, എം.പി മുഹമ്മദ് ഹാജി മണ്ണങ്കുഴി ഇബ്രാഹീം ഹാജി ബേക്കൂർ, പാട്ടു മൂസഹാജി, കെ.എം മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here