മംഗലാപുരം വിമാന ദുരന്തം : ഇരകളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം പൂര്‍ണമായും കിട്ടിയില്ലെന്ന് പരാതി

0
121

കാസർകോട് : മംഗലാപുരം വിമാന ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് പന്ത്രണ്ട് വര്‍ഷത്തിനിപ്പുറവും കൃത്യമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് വിക്റ്റിംസ് അസോസിയേഷന്‍. നഷ്ടപരിഹാരം ലഭിക്കാനായി സമർപ്പിച്ച റിട്ട് ഹര്‍ജികള്‍ തള്ളണമെന്ന ആവശ്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാൽ കൃത്യമായ നഷ്ടപരിഹാരം ലഭിക്കും വരെ നിയമ പോരാട്ടം തുടരാനാണ് അസോസിയേഷന്‍റെ തീരുമാനം.

2010 മെയ് 22 ന് രാവിലെ ആറയ്ക്കായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗാപുരത്ത് തകര്‍ന്ന് വീണത്. മാന്യമായ നഷ്ടപരിഹാരം നല്‍കാതെ ഒഴിഞ്ഞു മാറാനുള്ള ശ്രമമാണ് വിമാനക്കമ്പനിയുടേതെന്നാണ് മംഗളൂർ എയര്‍ക്രാഷ് വിക്റ്റിംസ് ഫാമിലി അസോസിയേഷന്‍ ആരോപിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ പലര്‍ക്കും തുഛമായ നഷ്ടപരിഹാരമാണ് ലഭിച്ചത്.

കേരള ഹൈക്കോടതിയിൽ ഇരകളുടെ ബന്ധുക്കൾ നൽകിയ മുഴുവന്‍ റിട്ട് ഹര്‍ജികളും തള്ളണമെന്ന ആവശ്യവുമായി ഉപഹര്‍ജി സര്‍പ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനി. എയര്‍ ഇന്ത്യ എക്സ്പ്രസ് സ്വകാര്യ വത്ക്കരിച്ചുവെന്ന കാരണമാണ് ഇതിനാധാരമായി  ചൂണ്ടികാണിക്കുന്നത്.

കോഴിക്കോട് വിമാനാപകടത്തിലെ ഇരകള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും തങ്ങളോട് മാത്രമാണ് ഇരട്ടത്താപ്പെന്നും ദുരന്തത്തിന് ഇരായായവർ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here