മുംബൈയിൽ കുമ്പള സ്വദേശിയുടെ മരണത്തിൽ സമഗ്രാന്വേഷണം വേണം:എകെഎം അഷ്‌റഫ് എംഎൽഎ

0
513

ഉപ്പള: മുംബൈ ഹാൻഡ്‍മാസ് ഡിഎൻ റോഡ് മലബാർ റെസിഡൻസി ഹോട്ടൽ നടത്തിവരുന്ന കുമ്പള ആരിക്കാടി സ്വദേശി മുംബയിലെ ഹനീഫ് നാട്ടക്കല്ലിന്റെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎൽഎ മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർ കോവിലിനും ഡിജിപിക്കും കത്തയച്ചു.

ഡിസംബർ ആറിന് രാത്രി ഹോട്ടലുടമയും മുൻപും രണ്ട് കേസുകളിൽ പ്രതിയുമായ വ്യക്തിയുടെ മർദ്ധനമേറ്റ ഹനീഫയെ ഉടൻ ആശുപത്രിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മർദ്ധനം മൂലം ഹൃദയത്തിന്റെ ലെൻസിൽ വെള്ളം കയറി ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ഹനീഫയെ മൂന്ന് ദിവസത്തിനു ശേഷം മറ്റൊരു സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഈ പത്തൊൻപതാം തിയ്യതി ഡിസ്ചാർജ്ജായ ഹനീഫയുടെ ദേഹമാസകലം മർദ്ധനമേറ്റ പാടുണ്ടായിരുന്നു. താമസ സ്ഥലത്ത് മരണപ്പെട്ടിട്ടും മർദ്ധനമേറ്റ ദിവസം മുതൽ ഇന്ന് വരെ അവിടെത്തെ മലയാളി കൂട്ടായ്മകൾ, കെഎംസിസി, മുസ്ലിം ജമാഅത്ത് കമ്മിറ്റികൾ മഹാരാഷ്ട്ര മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി സിഎച്ച് അബ്ദുറഹ്മാനടക്കമുള്ളവർ
ബന്ധപ്പെട്ടിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാതെ പോലീസ് ഉദ്യോഗസ്ഥർ ഒത്തുകളിച്ചതും എഫ്ഐആർ ഇടാൻ പോലും തയ്യാറാവാത്തതും ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ തയ്യാറാവാത്തതും മലയാളികൾക്കിടയിൽ വലിയ പ്രതിഷേധ സമരങ്ങൾക്ക് ഇടയാക്കിയതും നിലവിൽ മലയാളികൾ ജെജെ ആശുപത്രിക്ക് മുൻപിൽ സമരം നടത്തുന്നതും എംഎൽഎ കത്തിൽ അറിയിച്ചു.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി സർക്കാർ തലത്തിലും ഡിജിപി തലത്തിലും ഇടപെട്ട് ഹനീഫിന്റെ മരണത്തിനു കാരണക്കാരായ പ്രതികളെ നിയമത്തിനു കൊണ്ട് വരാനും സാമ്പത്തികമായി പ്രയാസത്തിലുള്ള കുടുംബനാഥനെ നഷ്ടപ്പെട്ട ഹനീഫയുടെ കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കാൻ എകെഎം അഷ്‌റഫ് എംഎൽഎ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here