മംഗളൂരുവിൽ എം.ഡി.എം.എ.യുമായി മഞ്ചേശ്വരം സ്വദേശിയടക്കം രണ്ടുപേർ അറസ്റ്റിൽ

0
190

മംഗളൂരു : ഓട്ടോറിക്ഷയിൽ എം.ഡി.എം.എ. മയക്കുമരുന്നുമായി സഞ്ചരിക്കുകയായിരുന്ന മഞ്ചേശ്വരം സ്വദേശിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി ദീക്ഷിത് (അപ്പൂസ്-19), ബികാസ്ത ബരേക്കാട് സ്വദേശി ഇർഷാദ് (25) എന്നിവരെയാണ് ബണ്ട്വാൾ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടെ ബിസി റോഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡിൽ ദീക്ഷിതും ഇർഷാദും സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് തടയുകയായിരുന്നു.

പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇർഷാദിന്റെ കൈയിൽ നാല് ഗ്രാമും ദീക്ഷിതിന്റെ കൈയിൽ അഞ്ച് ഗ്രാമും എം.ഡി.എം.എ.യാണ് ഉണ്ടായിരുന്നത്. ഡ്രൈവറും ലഹരിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here