അംറോഹ: ഉറക്കത്തിൽ അബദ്ധത്തിൽ അമ്മ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണ് 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗള മേഖലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ മാതാപിതാക്കൾ ഉണർന്നപ്പോഴാണ് കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് മനസിലായത്. തുടർന്ന് കുഞ്ഞിനെ ഉടൻ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ഉറക്കത്തിൽ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണതാണെന്ന് അമ്മ കാജൽ ദേവി (30) പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു. എത്രനേരം കുഞ്ഞിന്റെ മുകളിൽ കിടന്നെന്നോ എപ്പോഴാണ് അവൻ ശ്വാസം കിട്ടാതെ മരിച്ചതെന്നോ തനിക്കറിയില്ലെന്നും അമ്മ പറഞ്ഞു.
Home Latest news ഉറക്കത്തിൽ അമ്മ ഉരുണ്ടുവീണ് 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കൊലപാതകമെന്ന് പിതാവ്