സിനിമാരംഗം എപ്പോഴും വിവാദങ്ങൾ നിറഞ്ഞതാണ്. അതിന് ഭാഷാ വ്യത്യാസങ്ങളില്ല. അടുത്തിടെ വിവാദമായ പത്താൻ എന്ന ഷാരൂഖ് ഖാൻ ചിത്രം ഉദാഹരണമാണ്. ചിത്രത്തിലെ ഗാനരംഗത്തിൽ നായിക ദീപിക പദുകോൺ അണിഞ്ഞ വസ്ത്രത്തിന്റെ നിറത്തെ ചൊല്ലിയായിരുന്നു വിവാദം. അത്തരത്തിൽ നിരവധി വിവാദങ്ങൾ നിറഞ്ഞതിനാൽ സംപ്രേക്ഷണാവകാശം ലഭിക്കാതെ പോയ ചില സിനിമകളുണ്ട്. ഇന്ത്യയിൽ നിരോധിക്കപ്പെട്ട, എന്നാൽ ഇപ്പോഴും ഒടിടിയിൽ ലഭ്യമായ ഏഴ് സിനിമകളെ കുറിച്ചറിയാം.
ബ്ളാക്ക് ഫ്രൈഡേ- നെറ്റ്‌ഫ്ളിക്‌സ്
1993ലെ ബോംബെ കലാപം പ്രേമേയമാക്കി ഒരുക്കിയ ചിത്രമാണ് ബ്ളാക്ക് ഫ്രൈഡേ. ഹുസൈൻ സെയ‌്‌ദിയുടെ കഥ.
പാഞ്ച്- എംയുബിഐ
അനുരാഗ് കശ്യപ് സംവിധാനം ചെയ‌്ത ആദ്യ ചിത്രമാണ് പാഞ്ച്. മയക്കുമരുന്നിന് അടിമകളായ അഞ്ച് സുഹൃത്തുക്കളുടെ കഥ പശ്ചാത്തലം.
ലിപ്‌സ്‌റ്റിക് അണ്ടർ മൈ ബുർഖ- ആമസോൺ പ്രൈം
ഇന്ത്യൻ സെൻസർ ബോർഡ് ആറു തവണയാണ് എഡിറ്റിംഗ് ആവശ്യപ്പെട്ടത്. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, ആഗ്രഹങ്ങൾ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തിൽ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്. അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.. കൊങ്കണ സെൻ ശർമ, രത്ന പഥക്, സുശാന്ത് സിംഗ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
ബണ്ഡിറ്റ് ക്വീൻ- ആമസോൺ പ്രൈം
ചമ്പൽക്കാടിന്റെ റാണിയായിരുന്ന ഫൂലൻ ദേവിയുടെ കഥ പറഞ്ഞ ചിത്രം. ഉയർന്ന ജാതിക്കാരുടെ ലൈംഗിക പീഡനത്തിന് വിധേയമായ പൂർവകാലം കൊള്ളക്കാരിയാക്കി മാറ്റിയ കഥ ഫൂലന്റെ പറയുന്ന ചിത്രം.
ഫയർ- യൂട്യൂബ്
രണ്ട് സ്തീകൾ തമ്മിലുള്ള അടുപ്പത്തിന്റെ കഥ പശ്ചാത്തലമാക്കിയ ചിത്രം. ഷബാന ആസ്‌മി, നന്ദിത ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി.
ഫിറാക്-ജിയോ സിനിമ
2002ലെ ഗുറാത്ത് കലാപത്തിന്റെ കഥ പറയുന്ന ചിത്രം.
ഗാർബേജ്- നെറ്റ്‌ഫ്ളിക്‌സ്
മൂനന് പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീയുടെ സെക്‌സ് ടേപ്പ് ചോരുന്നതും തുടർന്ന് നടക്കുന്നതുമായ സംഭവവികാസങ്ങൾ.