ആറുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതിക്ക് 62 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

0
295

പട്ടാമ്പി: ആറുവയസ്സുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതി മലപ്പുറം കുരുവമ്പലം പറമ്പന്‍വീട്ടില്‍ അബ്ദുള്‍ഹക്കീമിന് (29) കോടതി 62 വര്‍ഷത്തെ കഠിനതടവും മൂന്നുലക്ഷംരൂപ പിഴയും വിധിച്ചു. പട്ടാമ്പിയിലെ അതിവേഗ കോടതിയാണ് ശിക്ഷവിധിച്ചത്.

2019-ലാണ് കേസിനാസ്പദമായ സംഭവം. കൊപ്പം എസ്.ഐ. എം.ബി. രാജേഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.

 

LEAVE A REPLY

Please enter your comment!
Please enter your name here