ആധാറിലെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം; അറിയേണ്ടതെല്ലാം

0
197

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. പേര്, ജനനത്തീയതി, ചിത്രം അടക്കം ഒരാളുടെ വിവരങ്ങള്‍ എല്ലാം അടങ്ങുന്നതാണ് ആധാര്‍.

ആധാറില്‍ വ്യക്തിഗത വിവരങ്ങള്‍ മാറ്റുന്നതിന് ആധാര്‍ സെന്റില്‍ പോകുന്നതാണ് പതിവ്. ആധാര്‍ സെന്ററില്‍ പോകാതെ തന്നെ ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍, പേര്, മേല്‍വിലാസം, ജനനത്തീയതി, ഇ-മെയില്‍ ഐഡി തുടങ്ങിയവ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള  സംവിധാനമാണ് യുഐഡിഎഐ പോര്‍ട്ടലില്‍ ക്രമീകരിച്ചിരിക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന വിധം:

1. യുഐഡിഎഐ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

2. ലോഗിന്‍ ചെയ്യുക

3. 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക

4. ക്യാപ്ച കോഡ് നല്‍കിയ ശേഷം വരുന്ന ഒടിപി നമ്പര്‍ നല്‍കുക

5. യുഐഡിഎഐയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി വരിക

6. അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈനില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക

7. അപ്‌ഡേറ്റ് ചെയ്യേണ്ടത് ഏതാണെന്ന് നോക്കി മാറ്റം വരുത്തുക ( ഉദാഹരണമായി പേര്)

8. പ്രോസീഡ് ടു അപ്‌ഡേറ്റ് ആധാറില്‍ ക്ലിക്ക് ചെയ്യുക

9. ആവര്‍ത്തിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിന് പരിധി ഉണ്ട് എന്ന കാര്യം ഓര്‍ക്കുക. അതിനാല്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ സൂക്ഷ്മത അനിവാര്യമാണ്

10. പ്രീവ്യൂവില്‍ ക്ലിക്ക് ചെയ്ത് വരുത്തിയ മാറ്റങ്ങള്‍ പരിശോധിക്കുക

11. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസായ 50 രൂപ അടയ്ക്കുക

12. ഫീസ് അടച്ച ശേഷം ലഭിക്കുന്ന അപ്‌ഡേഷന്‍ റിക്വിസ്റ്റ് നമ്പര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ ആധാര്‍ അപ്‌ഡേഷന്റെ സ്റ്റാറ്റസ് നോക്കുക. അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമെടുക്കാം. അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പുതിയ ആധാര്‍ കാര്‍ഡിന്റെ പ്രിന്റ് എടുക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here