സ്വന്തം വിദ്യാർത്ഥിനിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്‌ത്രക്രിയ ചെയ്ത് ആണായി മാറി പി ടി അദ്ധ്യാപിക

0
201

ജയ്‌പൂർ: ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ശേഷം തന്റെ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അദ്ധ്യാപിക. രാജസ്ഥാനിലാണ് സംഭവം. ഭരത്‌പൂർ സ്വദേശിയും ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപികയുമായ മീരയാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറിയതിന് ശേഷം തന്റെ പ്രണയിനിയെ സ്വന്തമാക്കിയത്. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം.

പ്രണയത്തിൽ എല്ലാം ശരിയാണെന്നും പ്രണയിനിയെ സ്വന്തമാക്കാനാണ് ലിംഗമാറ്റം നടത്തിയതെന്നും ആരവ് കുന്താൽ എന്ന പുതിയ പേര് സ്വീകരിച്ച മീര പറയുന്നു. പെണ്ണായി ജനിച്ചുവെങ്കിലും ഒരു പുരുഷനായി മാറാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ശസ്ത്രക്രിയ ചെയ്യാനും ആഗ്രഹിച്ചിരുന്നു. 2019 ഡിസംബറിലായിരുന്നു ആദ്യ സർജറി ചെയ്തതെന്നും ആരവ് വ്യക്തമാക്കി.സ്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ ക്ലാസുകൾക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. സ്കൂൾ ഗ്രൗണ്ടിലെ ക്ളാസുകൾക്കിടെ വിദ്യാർത്ഥിനിയുമായി പ്രണയത്തിലായെന്നും ആരവ് പറഞ്ഞു.

തന്റെ പി ടി ടീച്ചറിനോട് തുടക്കം മുതൽ തന്നെ പ്രണയം തോന്നിയിരുന്നെന്ന് ആരവിന്റെ വിദ്യാർത്ഥിനിയായ കൽപ്പന പറയുന്നു. ആരവ് ശസ്‌ത്രക്രിയ ചെയ്തില്ലെങ്കിലും അദ്ദേഹത്തെ വിവാഹം ചെയ്യുമായിരുന്നെന്നും കൽപ്പന വെളിപ്പെടുത്തി. ഇരുവരും വീട്ടുകാരുടെ ആശീർവാദത്തോടെയാണ് വിവാഹിതരായത്. സ്റ്റേറ്റ് ലെവൽ കബഡി കളിക്കാരിയായ കൽപ്പന ജനുവരി ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര കബഡി ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here