വിഗ്രഹത്തിലെ സ്വര്‍ണ്ണമാല കവര്‍ന്ന് മുങ്ങിയ പൂജാരി ഒടുവില്‍ അറസ്റ്റിലായി

0
216

മഞ്ചേശ്വരം: ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് അഞ്ചരപ്പവന്‍ സ്വര്‍ണ്ണമാല കവര്‍ന്നതിന് ശേഷം മുക്കുപണ്ടമാല ചാര്‍ത്തി മുങ്ങിയ പൂജാരി ഒടുവില്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി ദീപകി(39)നെയാണ് മഞ്ചേശ്വരം പൊലീസ് തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ശാന്ത ദേവസ്ഥാന ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണമാല കവര്‍ന്നതിന് ശേഷമാണ് പകരം മുക്കുപണ്ടമാല ചാര്‍ത്തി ദീപക്ക് പൂജാരി നാട്ടിലേക്ക് മുങ്ങിയത്. എസ്.ഐ. സുമേഷ് രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here